പശുക്കള്‍ക്ക് ‘രാഷ്ട്രമാതാവ്’ പദവി വേണമെന്ന് ഉത്തരാഖണ്ഡ് നിയമസഭ; അനുകൂലിച്ച് കോണ്‍ഗ്രസും

പശുക്കള്‍ക്ക് ‘രാഷ്ട്രമാതാവ്’ പദവി നല്‍കണമെന്ന് പ്രമേയം പാസ്സാക്കി ഉത്തരാഖണ്ഡ് നിയമസഭ. ബുധനാഴ്ച നടന്ന അസംബ്ലി യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി രേഖ ആര്യയാണ് പ്രമേയം മുന്നോട്ടുവച്ചത്.

ചെറിയ ചില വിയോജിപ്പുകളോടെ കോണ്‍ഗ്രസും പ്രമേയത്തെ പിന്താങ്ങിയിരിക്കുകയാണ്. പ്രമേയം പാസ്സാക്കുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും, എന്നാല്‍ സംസ്ഥാനത്ത് പശുക്കളുടെ ക്ഷേമം ഉറപ്പുവരുത്താനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തണമെന്നും കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രീതം സിംഗ് അറിയിച്ചു.

പശുക്കള്‍ക്ക് രാഷ്ട്രമാതാവ് സ്ഥാനം നല്‍കുന്നതിന്റെ ഉദ്ദേശമെന്താണെന്നും, റോഡുകളില്‍ അവ അലഞ്ഞുനടക്കുന്നതിന് അറുതി വരുത്താന്‍ ഇതുവഴി സാധിക്കുമോയെന്നും മാത്രമായിരുന്നു പ്രതിപക്ഷമായ കോണ്‍ഗ്രസ് നിയമസഭയില്‍ ഉന്നയിച്ച സംശയം.

 

Show More

Related Articles

Close
Close