ഉത്തരാഖണ്ഡില്‍ ഗോരക്ഷകരെ തിരിച്ചറിയാന്‍ ഐഡി കാര്‍ഡ് വിതരണം ചെയ്യാനൊരുങ്ങി സര്‍ക്കാര്‍

ഉത്തരാഖണ്ഡില്‍ ഗോരക്ഷകര്‍ക്ക് ഐഡി കാര്‍ഡ് വിതരണം ചെയ്യാനൊരുങ്ങി ത്രിവേന്ദ്ര സിങ് റാവത് മുഖ്യമന്ത്രിയായുള്ള ബിജെപി സര്‍ക്കാര്‍. ഗോസംരക്ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന ആദ്യത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. ഗോരക്ഷകരെ സംരക്ഷിക്കുന്നവര്‍ അവരുടെ മാതാപിതാക്കളാണെന്ന ബോധ്യത്തോടെ ഗോ രക്ഷകര്‍ എന്ന പേരുമാറ്റി ‘ഗോസംരക്ഷക്’ എന്നാക്കിയിട്ടുണ്ട്.നല്ലവരായ ഗോ സംരക്ഷകരെ തിരിച്ചറിയാനാണ് സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതെന്ന് ഗോ സേവ ആയോഗ് ചെയര്‍മാന്‍ എന്‍.എസ് റാവത് പറഞ്ഞു.

പതിമൂന്നു ജില്ലകളുള്ളതില്‍ ആറ് ജില്ലകളില്‍ ഉടന്‍ തന്നെ ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യുമെന്ന് റാവത് പറഞ്ഞു. ഗോസംരക്ഷണത്തിന്റെ പേരില്‍ കൊലയടക്കം നടത്തുന്നവരില്‍ നിന്ന് യഥാര്‍ത്ഥ സംരക്ഷകരെ തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ടുവര്‍ഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് ആക്രമങ്ങള്‍ നടക്കുന്നതായി ചൂണ്ടികാട്ടിയിരുന്നു. ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ വാക്കുകളാണെന്നും റാവത് പറഞ്ഞു.

Show More

Related Articles

Close
Close