നിങ്ങള്‍ക്കെന്തുകൊണ്ട് രാവണന്‍ എന്ന് പേരിട്ടില്ല; അലഹബാദിന്റെ പേരുമാറ്റത്തില്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി യോഗി ആദിത്യനാഥ്

അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നാക്കി മാറ്റിയതില്‍ ന്യായീകരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പേരുമാറ്റത്തെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട് അവര്‍ക്ക് രാവണനെന്നോ ദുര്യോധനനെന്നോ പേരിടാത്തത്. അവര്‍ മഹാഭാരതത്തിലെ വില്ലന്മാരാണ്. ഹരിദ്വാറില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ അലഹബാദിന്റെ പേര് മാറ്റിയതിനെ ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്. ആ പേരിനെന്താണ് പ്രശ്‌നമെന്നാണ് അവരുടെ ചോദ്യം. എങ്കിലെന്തുകൊണ്ടാണ്, അവരുടെ മാതാപിതാക്കള്‍ അവര്‍ക്ക് രാവണനെന്നോ, ദുര്യോധനനെന്നോ പേരിടാതിരുന്നത്. കാരണം ഈ രാജ്യത്ത് പേരിന് ഏറെ പ്രാധാന്യമുണ്ട് എന്നതു കൊണ്ടുതന്നെയാണെന്ന് യോഗി പറഞ്ഞു.

രാജ്യത്തിന്റെ സംസ്‌കാരവും ചരിത്രവും പാരമ്പര്യവും അറിയാത്തവരാണ് പേരുമാറ്റത്തിന് പിന്നില്‍ എന്നും അവരില്‍ നിന്ന് ഇതല്ലാതെ നമ്മളെന്ത് പ്രതീക്ഷിക്കാനാണെന്നുമാണ് പേരുമാറ്റത്തെ കുറിച്ച് കോണ്‍ഗ്രസിന്റെ പ്രതികരണം.

Show More

Related Articles

Close
Close