ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ധനസഹായം: മുഖ്യമന്ത്രിയെ അയോഗ്യനാക്കണമെന്ന് ഹര്‍ജി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍കക്ഷികളാക്കി ലോകായുക്തയില്‍ ഹര്‍ജി. കേരള സര്‍വകലാശാല ഡിന്‍ഡിക്കേറ്റംഗമായിരുന്ന ആര്‍.എസ് ശശികുമാറാണ് ഹര്‍ജി നല്‍കിയത്.

അന്തരിച്ച എന്‍.സി.പി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും ചെങ്ങന്നൂര്‍ എം.എല്‍.എ ആയിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ സ്വകാര്യ കടങ്ങള്‍ വീട്ടുന്നതിന് എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചെന്നും ഇത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ദുരിതാശ്വാസ നിധിയില്‍ നിന്ന് ആനുകൂല്യങ്ങള്‍ അനുവദിക്കുന്ന വ്യവസ്ഥകള്‍ ലംഘിച്ച്‌ നിധി ദുര്‍വിനിയോഗം ചെയ്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Show More

Related Articles

Close
Close