പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം മൂലമെന്ന് വിഎം സുധീരന്‍

കെ.പി.സി.സിഅധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നത് ഗ്രൂപ്പ് മാനേജര്‍ന്മാരുടെ പീഡനം മൂലമെന്ന് വി.എം സുധീരന്‍. മാനേജര്‍ന്മാരുടെ പീഡനം മൂലം മുന്നോട്ട് പോകാന്‍ സാധിക്കാതെ വന്നെന്നും ഗ്രൂപ്പിന്റെ അതിപ്രസരമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ ഏകപക്ഷീയമായി വരരുത്. രാജ്യസഭാ സീറ്റുകളുടെ തീരുമാനം തെറ്റു തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിഫലിച്ച കോണ്‍ഗ്രസിന്റെ വികാരത്തെ ഒരു പാഠമായി ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തി മുന്നോട്ട് പോകേണ്ടതുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ട നിര്‍ണായക ഘട്ടത്തിലാണ് പാര്‍ട്ടി നില്‍ക്കുന്നതെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കി മുന്നോട്ട് പോകാന്‍ ഗ്രൂപ്പ് നേതാക്കളും മാനേജര്‍ന്മാരും തയ്യാറായി ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും സുധീരന്‍ പറഞ്ഞു.

Show More

Related Articles

Close
Close