കെ.പി സഹദേവനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍

v s
മൂന്നാറിലെ തൊഴിലാളി സമരത്തിന് തീവ്രവാദി ബന്ധമുണ്ടെന്ന സി.ഐ.ടി.യു നേതാവ് കെ.പി സഹദേവന്റെ പ്രസ്താവനയ്‌ക്കെതിരെ വി.എസ് അച്യുതാനന്ദന്‍. സഹദേവന്റേത് നാണക്കേട് മറയ്ക്കാനുള്ള പ്രചാരണ വേലയാണെന്ന്. തൊഴിലാളികള്‍ അടുപ്പിക്കാത്തതിലുള്ള നാണക്കേട് മറയ്ക്കാനാണ് സഹദേവന്റെ പ്രസ്താവനകള്‍.നാണംകെട്ട് പുറകോട്ടോടിയ നേതാക്കള്‍ പെണ്ണുങ്ങളുടെ സമരം വിജയിച്ചുവെന്ന് കണ്ടപ്പോള്‍ നാണം കെട്ട പ്രചാരവേലകള്‍ നടത്തുകയാണ്. മൂന്നാറില്‍ സ്ത്രീകള്‍ നടത്തിയത് ഉജ്ജ്വല സമരമാണ്. ഭര്‍ത്താക്കന്മാരുടെ പോലും സഹായമില്ലാതെയാണ് സ്ത്രീകള്‍ സമരം നടത്തിയതെന്നും വി.എസ് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close