ഒരു താലി ചരടിൽ ഒതുക്കുന്നതിനേക്കാൾ ഈ തീരുമാനമാണ് ധീരം:അശ്വതിയുടെ വാക്കുകള്‍ക്ക് പിറകിലുണ്ട് ഒരു ശക്തി..

വിജയലക്ഷ്‌മി ചേച്ചി സ്നേഹവും ബഹുമാനവും കൂടി. ജീവിതകാലം മുഴുവൻ ആത്മാവായ സംഗീതത്തെ ചേച്ചിയിലെ പ്രതിഭയെ തളർത്തി ഒരു താലി ചരടിൽ ഒതുക്കുന്നതിനേക്കാൾ ഈ തീരുമാനമാണ് ധീരം .

Screenshot_4

അശ്വതി ജ്വാലയുടെ ഈ വാക്കുകള്‍ ധീരയായ ഒരു സ്ത്രീയുടെയാണ്. കഷ്ടതകള്‍ക്ക് നടുവില്‍ പടവെട്ടി പോരാടി ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റുന്ന അശ്വതി ഇങ്ങനെ പറയുമ്പോള്‍ ,അതിന്റെ കാമ്പ് ഹൃദയം ഉള്ളവര്‍ക്ക് മനസ്സിലായേക്കാം. വൈക്കം വിജയലക്ഷ്മി ഒരു പ്രതീകം കൂടിയാണ്. സംഗീതം കൊണ്ട് അവര്‍ അനുഷ്ടിക്കുന്ന ഒരു തപസ്സ് കാണാതെ പോകരുതാരും.

കണ്ണുകള്‍ തുറന്നിരിക്കുന്ന ആളുകള്‍ക്ക് ഇല്ലാത്ത തെളിമ ഉള്ളതുകൊണ്ടാവണം  വിജയലക്ഷ്മിക്ക്‌ ധീരമായ ഒരു തീരുമാനമെടുക്കാന്‍ കഴിഞ്ഞത്.

തൃശൂര്‍ സ്വദേശി സന്തോഷുമായുള്ള വിവാഹത്തില്‍ നിന്നാണ് വൈക്കം വിജയലക്ഷ്മി പിന്മാറിയിരിക്കുന്നത്. മാര്‍ച്ച് 29നായിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എന്നാല്‍ സന്തോഷത്തിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് വിവാഹത്തില്‍ നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതയാക്കിയതെന്ന് വിജയലക്ഷ്മി ഇന്നു പറഞ്ഞിരുന്നു.

വിവാഹശേഷം സംഗീത പരിപാടികളുമായി മുന്നോട്ടുപോകുന്നതിനെ സന്തോഷ് വിലക്കിയതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും അവര്‍ വ്യക്തമാക്കി. ഏതെങ്കിലും സംഗീത സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നാണ് സന്തോഷ് പറഞ്ഞത്. ഇത് തനിക്ക് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹശേഷം തന്റെ ബന്ധുവീട്ടില്‍ താമസിക്കാമെന്നാണ് സന്തോഷ് പറയുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.

Show More

Related Articles

Close
Close