തിങ്കൽ മുതൽ വെള്ളിവരെ വിജയലക്ഷ്മി പാടി.

vaikom-vijayalakshmi-song-recording-for-ennamo-edho-02
തിങ്കൽ മുതൽ വെള്ളിവരെ വിജയലക്ഷ്മി പാടി.സീരിയൽ തിരക്കഥാരംഗത്തെ ഏറെ പ്രശസ്തനും തിരക്കുള്ളവനുമായ ജയദേവൻ ചുങ്കത്തറയുടെ വിവാഹത്തിനാണ് ഈ പാട്ട് പാടിയത്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് തിങ്കൽ മുതൽ വെള്ളിവരെ. സീരിയൽ തിരക്കഥാരംഗത്തെ ഏറെ പ്രശസ്തനും തിരക്കുള്ളവനുമായ ജയദേവൻ ചുങ്കത്തറ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ജയറാം ആണ്.ഗായിക റിമി ടോമി നായികയായി എത്തുന്ന ചിത്രത്തിലെ മംഗല്യഗാനമാണ് വിജയലക്ഷ്മി പാടിയിരിക്കുന്നത്.സാനന്ദ് ജോർജാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത് കാർത്തിക് ആണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നു.

ചിത്രത്തിലെ പ്രെമോ ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. തിങ്കൾ മുതൽ വെള്ളി വരെ എന്ന ഗാനം ആലപിച്ചിരിക്കുന്നത് റിമി ടോമിയും അഫ്സലും ചേർന്നാണ്. ഈ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

റിമി ടോമി, ജയറാം, അനൂപ് മേനോൻ എന്നിവരെ കൂടാതെ മണിയൻപിള്ള രാജു, ജനാർദ്ദനൻ, സാജു നവോദയാ, ശശി കലിംഗ, അനൂപ് ചന്ദ്രൻ, കെ.പി.എ.സി. ലളിത, രചനാ നാരായണൻകുട്ടി, സംവിധായകരായ വിജിതമ്പി, രാജസേനൻ, ബോബൻ സാമുവൽ്, എം. രഞ്ജിത്ത് തുടങ്ങിയവരും സീരിയൽ രംഗത്തെ നിരവധി അഭിനേതാക്കളും ഈ ചിത്രത്തിലണിനിരക്കുന്നു. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും.

ഒരിക്കലും വിവാഹം കഴിക്കില്ലയെന്നു തീരുമാനിച്ചിരുന്ന ജയദേവന്റെ തീരുമാനങ്ങളെ മാറ്റിമറിച്ചുകൊണ്ടാണ് പുഷ്പവല്ലി, ജയദേവന്റെ ഭാര്യയാകുന്നത്. സ്ത്രീ മനഃശാസ്ത്രമറിഞ്ഞ്, തിരക്കഥ രചിക്കുന്ന ജയദേവന്, ജീവിത സഖിയുടെ മനശാസ്ത്രമറിയാതെ പോകുന്നു. ഈ പ്രശ്നങ്ങൾ അത്യന്തം രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തിലൂടെ.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close