പാകിസ്ഥാനാണ് ലക്ഷ്യം , ഇന്ത്യയുടെ ഹവിറ്റ്സർ വജ്ര പരീക്ഷണം വിജയം

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഗൺകെ9-വജ്ര-ടി പരീക്ഷണം വിജയം. പൊഖ്റാനിൽ നിന്നായിരുന്നു വജ്രയുടെ പരീക്ഷണം.

പാകിസ്ഥാന്റെയും,ചൈനയുടെയും വെല്ലുവിളികൾ നേരിടാൻ പാകത്തിനാണ് വജ്രയുടെ രൂപകൽപ്പന.പടിഞ്ഞാറൻ പാകിസ്ഥാൻ ഭാഗങ്ങൾ പൂർണ്ണമായും വജ്രയുടെ പരിധിയിൽ വരും. 13 ഓളം രൂപമാറ്റങ്ങൾക്ക് ശേഷമാണ് വജ്രയുടെ പുതിയ പരീക്ഷണം.നിലവിൽ 10 ഗൺകെ-9 വജ്രയാണ് ഇന്ത്യൻ സൈന്യത്തിന്റെ കൈവശമുള്ളത്.എൽ ആന്റ് ടി രൂപകൽപ്പന ചെയ്ത വജ്രയിൽ അത്യാധുനിക നാവിഗേഷൻ സംവിധാനങ്ങൾ,ജിപിഎസ്,ഓട്ടോമാറ്റിക്ക് എം ഒ തുടങ്ങിയവയുമുണ്ട്.

പുതിയ കാലഘട്ടത്തിലെ യുദ്ധാവശ്യങ്ങളെ നേരിടാൻ സജ്ജമാണ് വജ്ര. എച്ച്ടിഡബ്യൂവിന്റെ കെ9 തണ്ടര്‍ മോഡലിന്റെ ഇന്ത്യന്‍ പതിപ്പാണ് കെ9 വജ്ര-ടി . ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക്, പ്രത്യേകിച്ച് മരുഭൂമി പശ്ചാത്തലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന തരത്തിലാണ് വജ്രയുടെ നിര്‍മ്മാണം.

Show More

Related Articles

Close
Close