പ്രേക്ഷകരെ ഓരോ നിമിഷവും ഹരം കൊള്ളിക്കുന്ന വരത്തൻ!

അമൽ നീരദ് എന്ന സംവിധായകൻ തന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് ചിത്രത്തെ വളരെ മികവുറ്റതാക്കിയിട്ടുണ്ട്. ഒരു പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ മേക്കിങ് വളരെ വ്യത്യസ്തമായ രീതിയിൽ ആണ് പ്രേക്ഷകർക്ക് അനുഭവപ്പെടുക.

പ്രകടനത്തിന്റെ കാര്യത്തിൽ എല്ലാവരും അവരുടെ വേഷങ്ങൾ ഒന്നിനൊന്നു മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നുതന്നെ പറയാൻ സാധിക്കും. ഫഹദ് ഫാസിൽ അബിൻ എന്ന തന്റെ കഥാപാത്രത്തെ വളരെ ഭംഗിയായി തന്നെ കൈകാര്യം ചെയ്തുവെന്ന് പറയാൻ സാധിക്കും. ഒപ്പം ചിത്രത്തിലെ നായികയായി എത്തിയ ഐശ്വര്യയും തന്റെ വേഷം നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സർപ്രൈസ് പാക്കേജ് എന്ന് പറയാവുന്നത് ഷറഫുദീൻ ആണ്. സ്ഥിരം കോമഡി വേഷങ്ങൾ മാത്രം ചെയ്തു വന്നിരുന്ന ഷറഫുദീന്റെ കരിയറിലെ ഒരു വഴിത്തിരിവ് തന്നെയായിരിക്കും ചിത്രത്തിലെ കഥാപാത്രം. അർജുൻ അശോകൻ, ചേതൻ, വിജിലേഷ്, ദിലീഷ് പോത്തൻ എന്നിവരും അവരവരുടെ റോളുകൾ ഭദ്രമാക്കിയിട്ടുണ്ട്. സിനിമയുടെ അവസാനത്തെ 30 മിനിറ്റ് പ്രേക്ഷകർക്ക് ഒരു വിഷ്വൽ ട്രീറ്റ്‌ തന്നെ സമ്മാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ചിത്രത്തിന്റെ ടെക്നിക്കൽ വശം നോക്കിയാൽ ഛായാഗ്രഹണം വളരെ മികവുറ്റതാക്കാൻ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ ഓരോ വിഷ്വലും ഭംഗിയായി ഒപ്പിയെടുക്കാൻ ഛായാഗ്രാഹകനായ ലിറ്റിൽ സ്വയംപിനു കഴിഞ്ഞിട്ടുണ്ട് എന്ന് നിസ്സംശയം പറയാൻ സാധിക്കും. സുഷിൻ ശ്യാം ഒരുക്കിയ ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ഓരോ നിമിഷവും ഹരം കൊള്ളിക്കുന്ന രീതിയിൽ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്.തീർച്ചയായും കാണാവുന്ന ഒരു നല്ല ചിത്രം തന്നെയാണ് അമൽ നീരദ് – ഫഹദ് ഫാസിൽ കൂട്ടുകെട്ടിലിറങ്ങിയ ഈ വരത്തൻ.

Show More

Related Articles

Close
Close