വരട്ടാറിന്റെ നിറം മാറ്റം : ഞെട്ടിക്കുന്ന പരിശോധനാ ഫലം പുറത്തു വിടുന്നു.

വരട്ടാരിന്റെ നിറം മാറ്റത്തിനും ,ദുര്‍ഗന്ധത്തിനും പിന്നില്‍ ഇ-കോളി ബാക്ടീരിയ :- വരട്ടാര്‍ തീരവാസികള്‍ രോഗഭീഷണിയില്‍ 

ചെങ്ങന്നൂര്‍ ,ഇരമല്ലിക്കര ശ്രീ അയ്യപ്പാ ദേവസ്വം ബോര്‍ഡ്‌ കോളേജ് മൈക്രോ ബയോളജി ലാബ് റിപ്പോർട്ട് പുറത്ത് :

  1. അനക്കമില്ലാതെ അധികൃതര്‍ ,പ്രതിരോധ നടപടികള്‍ വൈകിയാല്‍ ആപത്ത്.

ചെങ്ങന്നൂര്‍ : വരട്ടാറിലെ വെള്ളത്തിന്റെ നിറം മാറ്റത്തിനും, ദുര്‍ഗന്ധത്തിനും പിന്നില്‍ ഇ-കോളി ബാക്ടീരിയയെന്നു പരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കുന്നു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്ന വരട്ടാറില്‍ വെള്ളത്തിന് ഇരുണ്ട നിറവും അസഹനീയമായ ദുർഗന്ധവും അനുഭവപ്പെട്ടതിനെത്തുടർന്ന് ജനങ്ങള്‍ ആശങ്കാകുലരായിരിക്കെയാണ് പഠന റിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നത്.

തിരുവന്‍വണ്ടൂര്‍ , കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ആണ് നദിയില്‍ വെള്ളം കറുത്തത്, ഇതില്‍ നിന്ന് നീറ്റുറവ ഇറങ്ങുന്ന കിണറുകളിലെ വെള്ളത്തിനും നിറം മാറ്റം പ്രകടം.

അക്ഷയ പമ്പാ മിഷന്റെ സഹകരണത്തോടെ ഇരമല്ലിക്കര ദേവസ്വം ബോർഡ് അയ്യപ്പാ കോളേജ് പ്രിൻസിപ്പാൾ ഡോ: അനിൽ കുമാറിന്റെ നേതൃത്വത്തിൽ മൈക്രേ ബയോളജി വിഭാഗത്തിൽ  നിന്നും ഡോ:നിത , ഡോ: ഗംഗ എന്നിവരടക്കം  6 അംഗസംഘം  വരട്ടാറിലെ വഞ്ചിമൂട്ടിൽ കടവിന് സമീപമുള്ള 5 ഇടങ്ങളില്‍ നിന്ന് വെള്ളത്തിന്‍റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. സമീപ കിണറുകളിലെയും വെള്ളം പരിശോധനയിലാണ് വിസര്‍ജ്ജ്യാവശിഷ്ട്ടങ്ങളില്‍ നിന്നുള്ള ബാക്ടീരിയയുടെ സാന്നിധ്യം വന്‍തോതില്‍ കണ്ടെത്തിയത്.

നവംബറിൽ കോഴിക്കോട്‌ ്സി.ഡബ്ള്യൂ, ആർ, ഡി.എം പരിശോധിച്ചപ്പോള്‍ 100 മില്ലീലിറ്റര്‍ വെള്ളത്തില്‍ ഇ കൊളീ ബാക്ടീരിയയുടെ അളവ് 120 എം.പി.എൻ എന്നായിരുന്നു. എന്നാല്‍ ഇതേ അളവ് വെള്ളത്തില്‍ 1600 എം.പി.എൻ എന്നതാണ് നിലവിലെ സ്ഥിതി. ഇത് അപകടകരമായ അവസ്ഥയാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ പോലും ഇതു കാരണമായേക്കാം.

വരട്ടാറിലെ വെള്ളത്തില്‍ ഓക്സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. വെള്ളത്തില്‍ യീസ്റ്റിന്റെ അളവ് വളരെ കൂടിയിട്ടുണ്ട്.  ഈ വെള്ളത്തിൽ തൊടുന്നത് കുട്ടികൾക്ക് ത്വക് രോഗങ്ങൾക്കും അലർജിക്കും കാരണമായേക്കാം. ഒരു ലിറ്റർ വെള്ളത്തില്‍  4 മുതല്‍ 5 മില്ലീ ഓക്സിജന്‍ ആവശ്യമാണ്‌. വരട്ടാറിലെ വെള്ളത്തില്‍ അത് ഭയാനകമാം വിധം താഴ്ന്ന് നിലവില്‍ ലിറ്ററില്‍ 0.8 മില്ലീ ഗ്രാമായി.  ഇത് നദിയുടെ ജൈവഘടനയെയും, നദീതടത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥയേയും വളരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

അമ്ലത്വത്തിലും വ്യത്യാസം ഉണ്ട്. 5 മുതൽ 6 വരെയാണ് പരിശോധനാ ഫലം .എന്നാൽ ആരോഗ്യകരമായ നദീ ജലത്തിന്റെ പി.എച്ച്  മൂല്യം 6.5 മുതൽ 7.4 വരെയാണ്. ഓക്സിജന്റെ അഭാവത്തിൽ പ്രവർത്തിക്കുന്ന ബാക്ടീരിയയുടെ പ്രവർത്തനത്തിൽ  അയണിന്റെ വിഘടനം നടക്കുന്നതു മൂലമാണ് ജലോപരിതലത്തിൽ എണ്ണമയം രൂപപ്പെടാന്‍ കാരണം.

കെമിക്കൽ ഓക്സിജൻ ഡിമാന്റ് ( സി.ഒ.ഡി.) 0.8 മാത്രം വേണ്ടിടത്ത് 8 മടങ്ങ് വർദ്ധിച്ച് ഇത്  6.4 മില്ലി / ലിറ്റർ ആയി. റ്റി.ഡി.എസ് (ടോട്ടൽ ഡിസോൾവ്ഡ് സോളിഡ്സ്  ഫ്യൂറൈഡ് ,നൈട്രേറ്റ് ഇവ വളരെകൂടുതല്‍ ആണെന്നും കണ്ടെത്തി.

അടക്കള മാലിന്യങ്ങളും, അറവ് മാലിന്യങ്ങൾ,പ്ലാസ്റ്റിക് തുടങ്ങിയവ തള്ളുന്നതും  നദിയിലേക്കാണ്. വരൾച്ചമൂലം നദി സസ്യങ്ങൾക്കുണ്ടായ കരിവും നദിയെ ബാധിച്ചു. ഘന ലോഹങ്ങളുടെയും ,രാസപദാർത്ഥങ്ങളുടേയും വിശദമായ പരിശോധന ഇനിയും ആവശ്യമാണ് എന്നും ബി.ഒ.ഡി റിപ്പോർട്ട് അടുത്ത 5 ദിവസത്തിനകത്ത് തയ്യാറാകുമെന്നും പഠനസംഘം അറിയിച്ചു.
ഈക്കാരണങ്ങളാൽ തീരപ്രദേശങ്ങളിലെ കുടിവെള്ളം 8 മുതൽ 10 മിനിറ്റ് വരെ വെട്ടിത്തിളപ്പിച്ച് മാത്രമേ ഉപയോഗിക്കാവു എന്നും ,വിദഗ്ധർ അഭിപ്രായപ്പെട്ടു.

 

Show More

Related Articles

Close
Close