ഫ്രാങ്കോ മുളയ്ക്കലിനോട് ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ വത്തിക്കാന്‍ നിര്‍ദേശിക്കും!

ഫ്രാങ്കോ മുളക്കലിനെതിരായ പീഡന പരാതിയില്‍ വത്തിക്കാന്‍ ഇടപെടുന്നു. ഫ്രാങ്കോ മുളയ്ക്കലിനോട് ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ വത്തിക്കാന്‍ നിര്‍ദേശിക്കും. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഒസ്വാള്‍ ഗ്രേഷ്യസ് വത്തിക്കാനെ വിവരങ്ങള്‍ അറിയിച്ചു.ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാക്കും.

കേരളത്തിലെ സഭയെ വിശ്വാസികള്‍ക്കിടിയിലും പൊതുസമൂഹത്തിലും ഇ്ത്രയേറെ അപഹസിച്ച സംഭവത്തില്‍ നടപടി ഇനിയും വൈകിച്ചു കൂടാ എന്ന നിലപാടിലാണ് ഭൂരിഭാഗം പേരും.
ബിഷപ്പിനെതിരായ പരാതി നേരത്തെ തന്നെ വത്തിക്കാന്‍ നിരീക്ഷിച്ച് വരികയായിരുന്നു. മുംബൈയിലുള്ള വത്തിക്കാന്‍ പ്രതിനിധി ന്യൂള്‍ ഷോയ്ക്ക് കന്യാസ്ത്രീകള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ദരിദ്രനും അഗതിക്കും നീതിപാലിച്ചുകൊടുക്കേണ്ട് ബിഷപ്പില്‍ നിന്ന് തന്നെ നീതി തേടി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയതും പൊലീസ് കേസും പരിഗണിച്ചാവും വത്തിക്കാന്റെ ഇടപെടല്‍. നേരത്തെ തന്നെ ഓസ്വാള്‍ ഗ്രേഷ്യസ് ബിഷപ്പ് മാറി നില്‍ക്കട്ടെയെന്ന് സൂചിപ്പിച്ചിിട്ടുണ്ട്. ഈ പ്രസ്താവന വത്തിക്കാന്റെ അറിവോടെയാണെന്നാണ് വിവരം.

അതേസമയം ബിഷപ്പിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ നടത്തുന്ന സമരം എട്ടാം ദിവസവും തുടരുകയാണ്. പൊതുസമൂഹത്തിന്റെ പിന്തുണയും വര്‍ധിച്ചുവരിയകയാണ്. സമരത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി എത്തുന്നുണ്ട്.
അതേസമയം,പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലന് അനുകൂലമായി മൊഴി നല്‍കാന്‍ സാക്ഷികളായ കന്യാസ്ത്രീകള്‍ക്ക് രൂപതയുടെ നേതൃത്വത്തില്‍ കോച്ചിങ ക്ലാസ് നടത്തിയെന്ന്്പൊലീസ.്ജലന്ധര്‍ രൂപത പി.ആര്‍.ഒയായ ഫാദര്‍ പീറ്റര്‍ കാവുംപുറമാണ് കന്യാസ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള ക്ലാസ് നല്‍കിയത്. ഇതിനായി അദ്ദേഹം കൊച്ചിയില്‍ മുറിയെടുത്തു താമസിച്ചെന്നും പൊലീസ് പറയുന്നു. ചോദ്യങ്ങള്‍ നേരിടേണ്ടതെങ്കിനെയെന്നും അതിന് മറുപടി പറയേണ്ട വിധവുമെല്ലാം ക്ലാസില്‍ കന്യാസ്ത്രികളെ പഠിപ്പിച്ചിരുന്നു.

മൂന്ന് കന്യാസ്ത്രീകള്‍ക്കാണ് കോച്ചിങ് നല്‍കിയത്. ഫാ. പീറ്റര്‍ കാവുംപുറം താമസിച്ച സ്ഥലത്ത് കന്യാസ്ത്രീകളെ ഇവിടെ വിളിച്ചുവരുത്തിയാണ് മൊഴിപഠിപ്പിച്ചത്.ഇതുമായി ബന്ധപ്പെട്ട ഫാ. പീറ്റര്‍ കാവുംപുറം താമസിച്ച സ്ഥലത്തും പൊലീസ് പരിശോധന നടത്തി.

Show More

Related Articles

Close
Close