മൈക്രോഫിനാന്‍സ് തട്ടിപ്പ് വെളളാപ്പള്ളി നടേശന്‍ ഒന്നാം പ്രതി

എസ്.എന്‍.ഡി.പി യോഗത്തിന്‍റെ മൈക്രോ ഫിനാന്‍സ് അഴിമതിക്കേസില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെ അഞ്ചു പേർക്കെതിരെ വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. വെളളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്‍റ് ഡോ. എം.എന്‍. സോമന്‍, യോഗം മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ ഓഡിനേറ്റര്‍ കെ.കെ. മഹേശന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എം.ഡി എന്‍. നജീബ്, നിലവിലെ എം.ഡി ദിലീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മൈക്രോ ഫിനാന്‍സ് അഴിമതിക്കേസില്‍ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ ഹരജിയിലാണ് നടപടി.

എസ്.എന്‍.ഡി.പി യോഗത്തിനു കീഴിലെ സ്വാശ്രയസംഘങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍ നിന്നെടുത്ത 15 കോടിരൂപയില്‍ ക്രമക്കേട് നടന്നെന്നാണ് ആരോപണം. 2003 മുതല്‍ 2015വരെയുള്ള കാലയളവിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്താനാണ് കോടതി ഉത്തരവിട്ടത്.

പിന്നാക്ക വികസന കോര്‍പറേഷന്‍റെ നിബന്ധനപ്രകാരം അഞ്ചു ശതമാനം പലിശക്ക് സംഘങ്ങള്‍ നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം പലിശക്ക് വിതരണം ചെയ്തതായി കോടതി കണ്ടത്തെിയിരുന്നു. ഗുണഭോക്താക്കളെന്ന പേരില്‍ പലരുടെയും വ്യാജരേഖകളുണ്ടാക്കി പണംതട്ടി തുടങ്ങിയ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ തെളിഞ്ഞതായി കോടതി വിലയിരുത്തിയിരുന്നു.

Show More

Related Articles

Close
Close