വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം.

കൊല്ലം എസ്.എന്‍ കോളേജ് ഫണ്ട് വകമാറ്റിയ കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം. ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാണ് കോടതി ഉത്തരവ്. വെള്ളാപ്പള്ളി നടേശനെതിരെ പ്രഥമ ദൃഷ്ടാ തെളിവുണ്ടെന്ന് പറഞ്ഞ ഹൈക്കോടതി കുറ്റം ചെയ്തവരെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും അഭിപ്രായപ്പെട്ടു. അന്വേഷണം ആറ് മാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടി നിര്‍ദേശം. കൊല്ലം സ്വദേശി സുരേന്ദ്ര ബാബു നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഇറക്കിയത്. കൊല്ലം ശ്രീനാരായണ കോളജ് എസ്.എന്‍.ഡി.പി നിയന്ത്രണത്തിലുള്ള എയ്ഡഡ് സ്ഥാപനമാണ്. കോളജിലെ ഫണ്ട് വകമാറ്റി ചിലവഴിച്ചെന്നും  പിന്നില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയാണന്നുമുള്ള തരത്തില്‍ ആരോപണങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു.

Show More

Related Articles

Close
Close