വെളളറട വില്ലേജോഫീസിൽ സ്ഫോടനം

തിരുവനന്തപുരം വെളളറട വില്ലേജ് ഓഫീസിൽ സ്ഫോടനം. ബോംബ് പൊട്ടിത്തെറിച്ചതാണെന്ന് സംശയിക്കുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വില്ലേജ് അസിസ്റ്റന്റ് വേണുഗോപാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മറ്റ് ആറുദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.

കരമടയ്ക്കാൻ വന്നയാളുടെ ബാഗ് പൊട്ടിത്തെറിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ഹെൽമറ്റ് ധരിച്ചെത്തിയ ആളുടെ ബാഗാണ് പൊട്ടിത്തെറിച്ചത്. ഫയലുകളും രേഖകളും കത്തി നശിച്ചു. പരിക്കേറ്റവരിൽ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റുളളവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Show More

Related Articles

Close
Close