വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബിഡിജെഎസ് ഇറങ്ങുമെന്ന് വി.മുരളീധരന്‍

വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ബിഡിജെഎസ് ഇറങ്ങുമെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. ബിഡിജെഎസ് എന്‍ഡിഎ സഖ്യം ഉപേക്ഷിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായങ്ങളോട് യോജിപ്പില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. മെഡിക്കല്‍ കോഴ ഇടപാടില്‍ ഇനിയും അച്ചടക്ക നടപടിയുണ്ടാകുമെന്നും സംസ്ഥാന ഘടകത്തിലെ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമെന്നും വി.മുരളീധരന്‍ പറഞ്ഞു.

ബിഡിജെഎസ് മുന്നണി ബന്ധം ഉപേക്ഷിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനുമായി വെളളാപ്പളളി നടേശന്‍ കൂടിക്കാഴ്ച നടത്തുകയും ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്നും ബിഡിജെഎസ് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. ബിഡിജെഎസിന് നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ ജനറല്‍ സെക്രട്ടറി റാം ലാലിനെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബിഡിജെഎസ് നേതാവ് തുഷാര്‍ വെളളാപ്പളളിയുമായി ചര്‍ച്ച നടത്തിയത്.

Show More

Related Articles

Close
Close