രാജ്യസഭയില്‍ മലയാളം ഉള്‍പ്പെടെ പത്ത് ഭാഷകളില്‍ സംസാരിച്ച് ഉപരാഷ്ട്രപതി

രാജ്യസഭയില്‍ മലയാളം ഉള്‍പ്പെടെ പത്തുഭാഷകളില്‍ സംസാരിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്നലെ വെങ്കയ്യാ നായിഡു പത്ത് ഭാഷകളില്‍ സംസാരിച്ച് റെക്കോര്‍ഡിടുകയായിരുന്നു. 22 ഇന്ത്യന്‍ ഭാഷകളില്‍ ഒരേ സമയം പരിഭാഷ സാധ്യമാകും എന്നത് അംഗങ്ങളെ ബോദ്ധ്യപ്പെടുത്താനായിരുന്നു ഉപരാഷ്ട്രപതി പത്തു ഭാഷകളില്‍ സംസാരിച്ചത്.

ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഏത് ഭാഷ ഉപയോഗിച്ചാലും അംഗങ്ങള്‍ക്ക് അവരുടെ ഭാഷയില്‍ മൊഴിമാറ്റം നടത്തിയത് ലഭിക്കുമെന്നത് ഉറപ്പാക്കാനായിരുന്നു ഇത്. രാജ്യസഭയില്‍ 22 ഭാഷകളില്‍ തത്സമയ പരിഭാഷ സൗകര്യം നിലവില്‍ വന്നത് പ്രഖ്യാപിക്കുന്നതിനിടെയാണ് ഉപരാഷ്ട്രപതി ബംഗാളി , ഗുജറാത്തി , കന്നഡ, മലയാളം, മറാത്തി , നേപ്പാളി,ഒഡിയ, പഞ്ചാബി, തമിഴ്, തെലുഗു ഭാഷകളില്‍ സംസാരിച്ചത്. ജൂലൈ 18 ന് ആരംഭിച്ച മണ്‍സൂണ്‍ കാല സമ്മേളനം ഓഗസ്റ്റ് 10 നാണ് അവസാനിക്കുക. 46 ബില്ലുകളും 2 ധനകാര്യ വിഷയങ്ങളും ഈ സമ്മേളനത്തില്‍ ചര്‍ച്ചയാകും. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍, മോട്ടോര്‍ വെഹിക്കിള്‍ ബില്‍ തുടങ്ങിയവ ഈ സെഷനില്‍ അവതരിപ്പിക്കും

Show More

Related Articles

Close
Close