വികസനമാണ് അജണ്ടയാകേണ്ടത്; അതിൽ കേന്ദ്രത്തിന് വേർതിരിവില്ല: വെങ്കയ്യ നായിഡു

വികസനമാണ് അജണ്ടയാകേണ്ടതെന്നും അതില്‍ കേന്ദ്ര സര്‍ക്കാരിന് വേര്‍തിരിവ് ഇല്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യാ നായിഡു .രാജ്യമെന്നോ സംസ്ഥാനമെന്നോ രാഷ്ട്രീയമെന്നോ ഉള്ള വ്യത്യാസം കേന്ദ്രസര്‍ക്കാര്‍ നോക്കില്ലെന്നും വെങ്കയ്യാ നായിഡു പറഞ്ഞു. കൊച്ചിമെട്രോയുടെ ഭാഗമായി അവതരിപ്പിച്ച സ്മാര്‍ട്ട് വണ്‍ കാര്‍ഡ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊച്ചി മെട്രോയില്‍ ഒതുങ്ങുന്നതല്ല കൊച്ചിയുടെ വികസനമെന്നും കൊച്ചി വളരാന്‍ പോകുകയാണെന്നുമുള്ള പ്രതീക്ഷനല്‍കുന്ന വാക്കുകളായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടന വേദിയില്‍ പങ്കുവെച്ചത്.

വികസനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന വെങ്കയ്യാ നായിഡുവിന്റെ നിര്‍ദ്ദേശം കേരളം ഏറ്റെടുക്കുന്നതായും കൊച്ചിമെട്രോ യാഥാര്‍ത്ഥ്യമായത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മെട്രോ നഗരമെന്ന നിലയിലുള്ള കൊച്ചിയുടെ വളര്‍ച്ചയും കേരളത്തിന്റെ സമഗ്രവികസനവും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ സാധ്യമാക്കാനുള്ള അവസരമാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിലൂടെ കൈവന്നത്.

Show More

Related Articles

Close
Close