ജനങ്ങളായിരിക്കണം ഭരണത്തിന്റെ സിരാകേന്ദ്രം ; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

മതവും ജാതിയും പണവുമാണ് ഇപ്പോൾ അധികാരം കൈയാളുന്നതെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു .  കഴിവും കാര്യപ്രാപ്തിയും സ്വാഭാവഗുണവുമുള്ളവരെയാവണം ഭരണാധികാരികളായി തെരഞ്ഞെടുക്കേണ്ടതെന്നും തിരുവനന്തപുരത്ത് ഇരുപത്തിനാലാമത് ശ്രീ ചിത്തിര തിരുനാൾ സ്മാരക പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വേർതിരിവ് ഭാരതത്തിന്റെ മഹത്തായ സംസ്കൃതിക്ക് വെല്ലുവിളിയാണെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.കേരളത്തിന്റെ വികസനത്തിന് രാജകുടുംബങ്ങൾ നൽകിയ സംഭാവന എടുത്ത് പറയേണ്ടതാണ്. മഹാന്മാരായ ഭരണാധികാരികളെയാണ് ഓരോ ജനതക്കും ആവശ്യം.സമാധാനവും,നീതിയും പുലരാൻ അത്തരത്തിലുള്ളവരെയാണ് വേണ്ടതും. മതം രാഷ്ട്രീയത്തിലോ,രാഷ്ട്രീയം മതത്തിലോ ഇടകലർത്തരുത്.രാഷ്ട്രീയത്തിന് അതീതമായി വികസനത്തിനാവണം മുൻ തൂക്കമെന്നും അദ്ദേഹം പറഞ്ഞു

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയത്. ശംഖുമുഖം വ്യോമസേന ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങിയ ഉപരാഷ്ട്രപതിയെ ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ.ടി.ജലീൽ തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. നാളെ രാവിലെ 10നു കോഴിക്കോട് ഹാജി എ.പി.ബാവ കൺവൻഷൻ സെന്ററിൽ ഫാറൂഖ് കോളജിന്റെ രജതജൂബിലി ചടങ്ങിൽ പങ്കെടുക്കും.11.30നു നെല്ലിക്കോട് ചിന്മയാഞ്ജലി ഹാളിൽ ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിനു കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം മടങ്ങി പോകും

Show More

Related Articles

Close
Close