വിയറ്റ്‌നാം പ്രസിഡന്റ ട്രാന്‍ ഡായ് ക്വോങ്ങ് അന്തരിച്ചു!

വിയറ്റ്‌നാം  പ്രസിഡന്റ ട്രാന്‍ ഡായ് ക്വോങ്ങ്  അന്തരിച്ചു. 61 വയസായിരുന്നു. ഹനോയിലെ 108 മിലിറ്ററി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. അസുഖം ബാധിച്ച് വിദേശത്തും സ്വദേശത്തുമുള്ള ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി കമ്മ്യൂണിസ്റ്റ് രാജ്യമായ വിയറ്റ്‌നാം സന്ദര്‍ശിച്ചപ്പോള്‍ ആതിഥേയം വഹിച്ചത് ട്രാന്‍ ഡായ് ക്വോങ്ങാണ്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒരു മാസത്തില്‍ കൂടുതല്‍ അദ്ദേഹം പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല.എന്നാല്‍, അദ്ദേഹത്തിന്റെ രോഗവിവരങ്ങളെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നില്ല.

വടക്കന്‍ നിന്‍ ബിന്‍ പ്രവിശ്യയില്‍ ജനിച്ച ട്രാന്‍ ഡായ് ക്വോങ്ങ് 2016 ലാണ് വിയറ്റ്‌നാം പ്രസിഡന്റായി ചുമതല ഏല്‍ക്കുന്നത്.

Show More

Related Articles

Close
Close