വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്

വ്യക്തിപരമായ കാരണങ്ങളാല്‍ തന്നെ ഒഴിയാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിന് നല്‍കിയ കത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ ക്ലിഫ് ഹൗസ് പരിസരത്ത് തലയില്‍ മുണ്ടിട്ട് നടക്കുകയാണ് എന്ന പ്രതിപക്ഷത്തിന്റെ പരാമര്‍ശമാണ് തോമസ് ജേക്കബിന്റെ നീക്കത്തിന്റെ പ്രകോപനം ?

ജേക്കബ് തോമസ് 2009-13 കാലയളവില്‍ തുറമുഖ ഡയറക്ടര്‍ ആയിരിക്കെ സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ചേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതെന്നുമാണ് ജേക്കബ് തോമസ് ഇതിനു മറുപടി പറഞ്ഞത്.

ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും ഇത് തനിക്ക് മനോവേദനയുണ്ടാക്കുന്ന കാര്യമാണെന്നും  ,  ഇക്കാരണങ്ങളാല്‍ തനിക്ക് സ്ഥാനത്ത് തുടരാനാവില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ജേക്കബ് തോമസ് തന്നെ മാറ്റണമെന്ന് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

Show More

Related Articles

Close
Close