ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ്. ഇതുസംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും.

ജയരാജന്‍ സ്വജനപക്ഷപാതം കാണിച്ച് അഴിമതി നടത്തിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി.

നിയമ വിദഗ്ദരുമായി വിജിലന്‍സ് ഡയറക്ടര്‍ രണ്ട് തവണ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് തീരുമാനം പുറത്തുവിട്ടിരിക്കുന്നത്. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു.

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല.

പൊതുപ്രവര്‍ത്തകന്‍ എന്ന പദവി ദുരുപയോഗം ചെയ്തു സ്വയമോ, മറ്റുളളവര്‍ക്കോ അന്യായമായി സഹായം ചെയ്യുക, സര്‍ക്കാരിന് നഷ്ടമുണ്ടാക്കുക, ഇതിനുളള ശ്രമം നടത്തുക എന്നിങ്ങനെയുളള അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1) ഡി,15 എന്നിവ പ്രകാരം ജയരാജനെതിരെ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ഉള്‍പ്പെടെയുളളവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.

 

Show More

Related Articles

Close
Close