4,000 കോടി തിരിച്ചടയ്ക്കാമെന്ന് വിജയ് മല്യ

വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുള്ള 9,000 കോടിയിലേറെ രൂപയില്‍ 4,000 കോടി തിരിച്ചടയ്ക്കാമെന്ന് മദ്യരാജാവ് വിജയ് മല്യ. സുപ്രീം കോടതിയെ അറിയിച്ചതാണ്

ഇക്കാര്യം. ബാങ്കുകളുമായി രണ്ട് തവണ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ചര്‍ച്ച നടത്തിയെന്നും ഈവര്‍ഷം സപ്തംബറിനകം 4000 കോടി തിരിച്ചടയ്ക്കാമെന്നും മല്യ സുപ്രീം കോടതിയെ അറിയിച്ചു. മല്യയുടെ നിര്‍ദ്ദേശത്തോട് പ്രതികരിക്കാന്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് സുപ്രീം കോടതി ഒരാഴ്ച സമയം അനുവദിച്ചു. ഏപ്രില്‍ ഏഴിന് വിഷയം വീണ്ടും പരിഗണിക്കും. ബാങ്കുകളുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളെ അറിയിക്കരുതെന്ന് മല്യയുടെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ഥിച്ചു.
Show More

Related Articles

Close
Close