വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

മദ്യവ്യവസായി വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി കോടതി മുംബൈ കോടതി പ്രഖ്യാപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയിന്‍മേല്‍ കള്ളപ്പണം വെളുപ്പിച്ച കേസ് പരിഗണിച്ചാണ് മുംബൈയിലെ പ്രത്യേക കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യയുടെ 1411 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടു കെട്ടിയിരുന്നു. ഐഡിബിഐ ബാങ്കിന്റെ 900 കോടി രൂപ വായ്പകുടിശ്ശിക അടയ്ക്കാത്ത കേസിലായിരുന്ന നടപടി. എന്നാല്‍ ഇതിന് മുമ്പ് രഹസ്യമായി ഇന്ത്യയിലെ ചില സ്വത്തുക്കള്‍ മല്യ വില്‍ക്കുകയും ചെയ്തു.

30 ദിവസത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും കോടതി ഉത്തരവിട്ടു.കിങ്ഫിഷര്‍ എയര്‍ലൈന്‍സിനായി ബാങ്കുകളില്‍നിന്ന് വായ്പയെടുത്തിട്ട് 9,400 കോടിയോളം രൂപ കുടിശ്ശികവരുത്തിയ വിജയ് മല്യ മാര്‍ച്ചില്‍ ഇന്ത്യയില്‍നിന്ന് ബ്രിട്ടണിലേയ്ക്ക് കടന്നിരുന്നു. കേസില്‍ ഹാജരാകാന്‍ മൂന്നുവട്ടം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മല്യയോട് ആവശ്യപ്പെട്ടിരുന്നു.

Show More

Related Articles

Close
Close