താനവട്ടത്തിന്‍റെ തമ്പുരാന്‍

1
ഗാനഗന്ധര്‍വന്‍ ശ്രീ കെ ജെ യേശുദാസ് ഓണാട്ടൂകരയുടെ ഗന്ധര്‍വന്‍ എന്നു വിശേഷിപ്പിച്ച താനവട്ടങ്ങളുടെ തമ്പുരാന്‍, താനവട്ടത്തിന്‍റെ കാളിദാസന്‍ എന്നൊക്കെ വിശേഷണമുള്ള ശ്രീ വി വിജയരാഘവക്കുറുപ്പ്.

ഉണ്ണീ നീ വന്നാലെ ഉണ്ണൂ, അന്നൊരു പൌര്‍ണമിനാള്‍ എന്നു തുടങ്ങുന്ന അനവധി കുമ്മികള്‍ രചിച്ച യശ്ശശരീരനായ ശ്രീ എം കെ വേലായുധന്‍ പിള്ള അവര്‍കളുടെ മകനാണ് ഓണാട്ട്കരയുടെ ഗന്ധര്‍വനായ, താനവട്ടത്തിന്റെ തംബുരാനായ ശ്രീ വി വിജയരാഘവകുറുപ്പ്.

പേള ശ്രീ ജി ശങ്കരകുറുപ്പില്‍ നിന്നും നാല്‍പ്പതു വര്‍ഷം മുന്‍പ് ശിഷ്യത്വം സ്വീകരിച്ച വിജയരാഘവകുറുപ്പ് ആദ്യകാലത്ത് കുത്തിയോട്ട ചുവടുകലനക്കിയെങ്കിലും പിന്നീട് കാലത്തിന്‍റെ അനിവാര്യതയെന്നോ പ്രകൃതിയുടെ തീരുമാനമെന്നോ എന്തു വേണമെങ്കിലും പറയാം അദ്ദേഹം പുതിയ കുത്തിയോട്ട കമ്മികള്‍ രചിച്ചു സംഗീതമേകി ഭഗവതികളങ്ങളില്‍ ആലപിച്ചു തുടങ്ങിയത് ദേവികടാക്ഷവുമായിരിക്കാം . അതിന്നു ആ നാടിന്‍റെ തന്നെ ആത്മാവിലേയ്ക്ക് നിസ്തൂല പ്രകാശം നല്കി വിളങ്ങി കൊണ്ടിരിക്കുന്നു.

നിയതമായി പാടേണ്ട നാലു പദങ്ങള്‍ക്ക് ശേഷം ഒരു വാഗ്ഗേയകാരന്‍റെയോ, ഒരു പക്ഷേ അതിലുപരിയോ ആയി രചിക്കാവുന്ന കുമ്മികളില്‍ സാഹിത്യത്തിന്‍റേയും സംസ്കാരത്തിന്റെയും ശുദ്ധസംഗീതത്തിന്റെയും നിറവില്‍ ഓണാട്ട്കരയുടെ അഭിമാനമായി അവരുടെ സംസ്കാരമായി നൂറില്‍ പരം കുമ്മികള്‍ ഓണാട്ട്കര നാട്ടില്‍ എക്കാലവും നിറയുകയാണ്.

ഉത്തുംഗമായ രചനാപാടവം, ഉദാത്തമായ സംഗീതസന്നിവേശം, ഉജ്വലവും അനുഗ്രഹീതവുമായ ആലാപനനൈര്‍മല്ല്യത ഇതെല്ലാം ഉല്‍ഭവിക്കുന്നത് ഒരേ മനുഷ്യനില്‍ നിന്നാണ് എന്നറിയുമ്പോള്‍ ഓടനാടിന് വേണ്ടി സരസ്വതീദേവി കനിഞ്ഞനുഗ്രഹം ചൊരിഞ്ഞപ്രതിഭയാണ് ഈ ഗന്ധര്‍വഗായകന്‍ എന്നു നിസ്സംശയം പറയാം .ഈ കലാരൂപങ്ങള്‍ക്ക് അദ്ദേഹം നല്കിയ സംഭാവനകള്‍ക്കായി അദ്ദേഹത്തിന് നല്കിയ ഫെല്ലോഷിപ്പുകള്‍ ആദരങ്ങള്‍ ഇവയെല്ലാം ഇതിന് തെളിവാണ്.

ഒരു പ്രദേശത്തിന്‍റെ മാത്രം കലാരൂപമായിരുന്നു ഈ കലയെ കടല്‍ കടന്നു അങ്ങ് ഗള്‍ഫ് രാജ്യമായ കുവൈത്തില്‍ നടന്നതും ഇദേഹത്തിന്റെ പ്രതിഭയുടെ അംഗീകാരമായിരുന്നു .. ഇദ്ദേഹം ചെയ്ത കലാരൂപങ്ങളുടെ കാസറ്റുകള്‍ സി ഡികള്‍ എല്ലാം തന്നെയും ഒരുപാട് ആവശ്യക്കാരുള്ളതാണ്. ഈ കലയുടെ ആചാര്യനായി ശ്രീ വിജയരാഘവനെ ഭാവിതലമുറ അറിയും എന്നു നിസ്സംശയം പറയാം..

ചെട്ടികുളങ്ങര കുത്തിയോട്ടം ഇന്ന് ഈ രൂപത്തിൽ പ്രസിദ്ധമായത്തിനും പ്രചരിച്ചത്തിനും ഒരു നിയോഗമെന്നോണം ജനിച്ച് അമ്മക്ക് മുന്നിൽ കൈകൂപ്പി നില്ക്കുന്ന ഒരു എളിയ ദാസൻ അല്ലങ്കിൽ ഒരു താനവട്ടങ്ങളുടെ കാളിദാസൻ “ശ്രീ വിജയരാഘവക്കുറുപ്പ്”. ശ്രീ ശങ്കരകുറുപ്പ് ആശാനിൽ നിന്നും 40 വർഷം മുൻപ് പരിശീലനം നേടി കുത്തിയോട്ട വഴിപാടിൽ അരങ്ങേറ്റം കുറിച്ചു.

ആദ്യ കാലങ്ങളിൽ കുത്തിയോട്ടത്തിൽ ചുവടുകൾ ചവിട്ടിയതിനു ശേഷം തൻെറ പിതാവിൽ നിന്നും സിദ്ദിച്ച പൈതൃക വഴിയിലേക്ക് ഒരു അനിവാര്യത എന്നോണം ആകർഷിക്കപെട്ട്, പുതിയ കുത്തിയോട്ട കുമ്മികൾ രചിച്ച് സംഗീതമെകി ഭഗവതികളങ്ങളിൽ പാടി തുടങ്ങി.

കുത്തിയോട്ട പാട്ടുകളുടെ രചന രംഗത്ത് അത്യതികം പ്രാധാന്യം അർപ്പിക്കുന്ന സംഭാവനകൾ നൽകിയ കലാകാരാൻ ആയിരുന്നു ശ്രീ വിജയരാഘവക്കുറുപ്പിൻെറ പിതാവ് എം. കെ. വേലയുധപിള്ള. പിതാവിൽ നിന്നും വരപൈതൃകം ഇന്ന് ഒരു നാടിൻെറ, തൻെറ ആത്മാവിലേക്ക് നിർവ്യാജഭക്തിയോടെ നിസ്തുല പ്രകാശം പരത്തി നില്ക്കുന്നതിനു കാലം തന്നെ സാക്ഷി. ഉത്തുംഗമായ രചനാ സൗഷ്ടവം, ഉദാത്തമായ സംഗീത സന്നിവേശം, ഉജ്ജ്വലമായ ആലാപന നൈർമല്യം ഇവയെല്ലാം ഉത്ഭവിക്കുന്നത് ഒരേ സ്രോതസ്സിൽ നിന്നാണെന്ന് അത്ഭുതത്തോടെ അറിയുമ്പോൾ ഓടനാടിൻെറ ഹൃദയകമാലദളങ്ങ്ളിൽ കലാദേവത കനിഞ്ഞ് അരുളിയ ത്രിമധുരം തന്നെയാണ് ഈ ദേവ ഗായകൻ എന്ന നാം തിരിച്ചറിയുന്നു.

ശ്രീ വിജയരാഘവക്കുറുപ്പിൻെറ മൗലികമായ സൃഷ്ടികൾക്ക് നാട് നൽകിയ സ്നേഹാദരങ്ങളിൽ പ്രചോദിതനായി
1992 ൽ കുത്തിയോട്ട കുമ്മികൾ ഉൾകൊള്ളുന്ന ആദ്യത്തെ കാസറ്റായ “ഭദ്രഗീതങ്ങൾ” പ്രകാശിതമായ, തുടർന്ന് “നിറമാല, ശിവരാത്രി, ചാന്താട്ടം, കൈനീട്ടപറ, ആലുവിളക്ക്” എന്നീ പ്രസിദ്ധമായ സി.ഡി കൾ പ്രകാശിതമായി. തിരുവനന്തപുരത്തെ ദൂരദർശൻ കേന്ദ്രത്തിലൂടെ 1988 ൽ കുത്തിയോട്ടം ഒരു കലാരൂപമായി അവതരിപ്പിച്ചു. ഈ കലാരൂപത്തിലുള്ള സമഗ്ര സംഭാവനകൾക്ക് ആദ്യമായി അവാർഡ്‌ നൽകികൊണ്ട് 2004 ൽ സംസ്ഥാന ഫോക്ക് ലോർ അക്കാദമി ഇദേഹത്തെ ആദരിച്ചു. 2007 ൽ നാവായിക്കുളം കഥകളി ആസ്വാദക സംഘം ഫെല്ലോഷിപ്പ് നൽകിയും ഈ കലാകാരനെ ആദരിക്കുകയുണ്ടായി.

പഴയ ഓടനാടെന്നും ഓണാട്ടുകരെയെന്നും അറിയപ്പെട്ടിരുന്ന പ്രദേശത്തിൻെറ തിളക്കകുറിയായി പരിലസിക്കുന്ന മഹാക്ഷേത്രമാണ് ചെട്ടികുളങ്ങര ഭദ്രകാളി ക്ഷേത്രം. തിരുവിതാകൂർ ദേവസ്വം ബോർഡിൻെറ ശബരിമല കഴിഞ്ഞാൽ വരുമാനത്തിൽ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന്തുമായ ഈ മഹാക്ഷേത്രം ഇന്ന് ലോകമെബാടുമുള്ള ഭക്തജനങ്ങളുടെയും കലാസ്നേഹികളുടെയും സവിശേഷ ശ്രദ്ധ ആകർഷിക്കുന്ന ഒരു തീർതഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.

മകര മാസത്തിലെ മകയിരം നാളിൽ സ്വീകരിക്കുന്ന “കൈനീട്ടപ്പറ” യോടെ തുടങ്ങുകയും മീനമാസത്തിലെ പ്രസിദ്ധമായ അശ്വതി ഉത്സവം വരെ 3 മാസം നീളുകയും ചെയുന്ന ഇവിടുത്തെ വൈവിദ്യമാർന്ന ആട്ടവിശേഷങ്ങൾ ഭക്തി പ്രഹർഷത്തിൻെറ ഒരു വസന്തകാലം തന്നെ നമ്മൾക്ക് സമ്മാനിക്കുന്നു.

ദേവി പ്രീതിക്കായി ശിവരാത്രി നാൾ മുതൽ ഭരണി നാൾ വരെ നീളുന്ന അനുഷ്ട്ടാനമാണ് കുത്തിയോട്ടം. രക്ത ചാമുണ്‍ഡിയായ നര ബലീ സങ്കൽപ്പത്തിൽ സമർപ്പിക്കുന്ന വഴിപാടാണ് ചെട്ടികുളങ്ങര കുത്തിയോട്ടം.

ചെട്ടികുളങ്ങര പ്രദേശത്ത് നിരവധി കുത്തിയോട്ട സംഘങ്ങൾ ഉണ്ട്. ഓരോ സംഘത്തിനും ഓരോ ആശാൻ ഉണ്ടാകും .പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. ഒരു കുത്തിയോട്ടം വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു. കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ മതപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യ്ണം.

ഭരണി ദിവസം രാവിലെ കുട്ടിയുടെ ശരീരം സ്വർണ്ണ നൂലു കൊണ്ട് ചുറ്റിക്കെട്ടി ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ചൂരൽ മുറിയുന്ന ചടങ്ങ്‌ എന്നാണ് ഈ ചടങ്ങിനു പറയുന്ന പേര്. കുത്തിയോട്ടം എന്ന മഹത്തായ കലാരൂപത്തിൻെറ സമഗ്രമായ പുരോഗതിയും പ്രചാരവും ലക്ഷ്യമാക്കി രൂപം കൊടുത്ത പ്രസ്ഥാനമാണ് ചെട്ടികുളങ്ങര കുത്തിയോട്ട കലക്ഷേത്രം. ചെട്ടികുളങ്ങര ദേവി മഹാത്മ്യം ലോകമെങ്ങും പ്രചരിപ്പിക്കുക, കുത്തിയോട്ട പ്പാട്ടിലും ചുവടിലും താനവട്ടത്തിലും താല്പ്പര്യം ഉള്ള കലാകാരന്മാർക്ക് പരിശീലനം നൽക്കുക, കുത്തിയോട്ട ചുവടും, പാട്ടും ചൈതന്യവത്തവും ദൈവീകവുമായ ഒരു കലാരൂപവുമായി ക്ഷേത്ര സാംസ്കാരിക വേദികളിൽ അവതരിപ്പിച്ചു അപൂർവ സുന്ദരമായ ശക്തിയും ആകർഷണീയതയും ഉള്ള ഈ കലാരൂപത്തെ കൂടുതൽ ദൂരങ്ങളിൽ എത്തിക്കുക, എന്നിങ്ങനെ മഹത്തായ ആശയങ്ങൾ പേറുന്ന ഒരു കലാ സംഘടനയാണ്. നൂരിൽപരം കലാകാരന്മാർ സജീവമായി പരിശീലനം നേടുന്നു. എല്ലാ വർഷവും വൃശ്ചികം 1 ന് പുതിയ കുട്ടികൾക്ക് കുത്തിയോട്ട ചുവടിൽ പരിശീലനം നൽകി വരുന്നു. ഈ കലാരൂപത്തിൽ ഇന്ന് ഗുരുസ്ഥാനീയനായി ശ്രീ വിജയരാഘവക്കുറുപ്പാണ് ചെട്ടികുളങ്ങര കുത്തിയോട്ട കലാക്ഷേത്രത്തിന് നേതൃത്വം നൽകുന്നത്.
റിപ്പോർട്ടർ : സൂരജ് സുകുമാര് നായർ

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close