കിങ് വിജേന്ദർ

ഇന്ത്യയുടെ വിജേന്ദർ സിങ്ങിന് ഏഷ്യ പസിഫിക് സൂപ്പർ മിഡിൽവെയ്റ്റ് കിരീടം. 10 റൗണ്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഒാസ്ട്രേലിയയുടെ കെറി ഹോപ്പിനെ വീഴ്ത്തി വിജേന്ദർ ഇടിക്കൂട്ടിലെ രാജാവായത്.

വിജേന്ദർ പ്രഫഷനല്‍ ബോക്സിങ്ങിലേക്കു മാറിയശേഷം ആദ്യമായാണ് സ്വന്തം രാജ്യത്ത് മല്‍സരത്തിനിറങ്ങിയത്. വികാരാതീനനായ വിജേന്ദർ ജയം രാജ്യത്തിന് സമർപ്പിക്കുന്നുവെന്ന് പ്രതികരിച്ചു. തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നു റഫറിമാരും ഏകകണ്ഠമായാണ് വിജേന്ദറിനെ വിജയിയായി പ്രഖ്യാപിച്ചത്. സ്കോർ: 98–92, 98–92, 100–90.

2008-ല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യക്കുവേണ്ടി വെങ്കലം നേടിയ വിജേന്ദര്‍ സിങ്, കഴിഞ്ഞവര്‍ഷമാണ് പ്രൊഫഷണല്‍ ബോക്‌സിങ്ങിലേക്ക് തിരിഞ്ഞത്. പ്രൊഫഷണല്‍ ബോക്സിങ്ങില്‍ ഇന്ത്യയുടെ ആദ്യ കിരീടവും വിജേന്ദറിന്റെ തുടര്‍ച്ചയായ ഏഴാം ജയവുമാണിത്.

Show More

Related Articles

Close
Close