ഉലകനായകനും ചിയാന്‍ വിക്രമും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

ഉലകനായകന്‍ കമല്‍ഹാസനും ചിയാന്‍ വിക്രമും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും ഡിസ്ട്രിബ്യൂട്ടര്‍ രവീന്ദ്രന്റെ ട്രിഡന്റ് ആര്‍ട്‌സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് എം സെല്‍വയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നു. കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അജിത്തിന്റെ വിവേകത്തിലായിരുന്നു അക്ഷര ആദ്യമായി അഭിനയിച്ചത്. പുതിയ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. നടന്‍ നാസറിന്റെ മകന്‍ അബി ഹസ്സനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ശ്രീനിവാസ് റെഡ്ഡിയാണ് ഛായാഗ്രാഹണം. ദേശീയ അവാര്‍ഡ് ജേതാവ് പ്രവീണ്‍ കെ എല്‍ ആണ് എഡിറ്റിങ്. ജിബ്രാന്‍ ആണ് സംഗീതം.

Show More

Related Articles

Close
Close