വിക്രം പ്രഭുവിന്റെ പുതിയ ചിത്രം ‘വാള്‍ട്ടര്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു

വിക്രം പ്രഭുവിന്റെ നാലാമത്തെ ചിത്രം പ്രഖ്യാപിച്ചു. യു അംബരസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വാള്‍ട്ടര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. സംവിധായകന്‍ ലിംഗുസ്വാമിയാണ് ട്വിറ്ററിലൂടെ ഫോട്ടോ പങ്കുവെച്ചത്.

മധുക്കൂര്‍ മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ സര്‍ജ, ബോളിവുഡ് നടന്‍ ജാക്കി ഷ്‌റോഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിക്കും. രാധന്‍ ആണ് സംഗീതം ഒരുക്കുന്നത്.

60 വയദ് മാനിരം ആയിരുന്നു വിക്രം പ്രഭുവിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. തുപ്പാക്കി മനൈ, അസുര ഗുരു എന്നിവയാണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍.

Show More

Related Articles

Close
Close