ശ്രീജിത് രവിയ്ക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസന്‍

കാറില്‍ ഇരുന്നു കൊണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നഗ്‌നത കാട്ടിയെന്ന കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത് രവിയ്ക്ക് പിന്തുണയുമായി നടനും സംവിധായകനുമായി വിനീത് ശ്രീനിവാസന്‍ . തന്റെ അനുഭവം വെച്ച് പറയുകയാണെങ്കില്‍ തികച്ചും മാന്യനായ വ്യക്തിയാണ്. ശ്രീജിത് രവി നിരപരാധിയാണെന്നാണ് തന്റെ വിശ്വാസം എന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു. തനിക്ക് പരിചയമുള്ള ശ്രീജിത് രവി ഇത്തരമൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ലെന്നും വിനീത് ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളെ പോലെയല്ല, ജീവിതത്തില്‍ നല്ല പെരുമാറ്റവും സ്വഭാവമുള്ള ആളായിരുന്നു ശ്രീജിത് രവിയെന്നും വിനീത് പറയുന്നു. അദ്ദേഹവുമായുള്ള അനുഭവം വച്ച് പറയുകയാണെങ്കില്‍ മോശമായി ഒരു വാക്ക് പോലും അദ്ദേഹത്തില്‍ നിന്ന് കേട്ടിട്ടില്ല. കുട്ടികളോട് മോശമായി പെരുമാറിയത് ആരാണെങ്കിലും അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണം. സത്യം പുറത്തുവരണമെന്നും വിനീത് ശ്രീനിവാസന്‍ പറയുന്നു. ശ്രീജിത്ത് രവിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രവൃത്തി ഉണ്ടാകാനിടയില്ലെന്ന് വിശ്വസിക്കുന്നില്ലെന്ന് കാട്ടി സുഹൃത്ത് സിജി മനോജ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്താണ് വിനീത് ശ്രീനിവാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

Show More

Related Articles

Close
Close