കോഹ്ലി ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്, രൂക്ഷവിമര്‍ശനവുമായി ഇതിഹാസ താരം!

ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍. കോഹ്ലി തന്ത്രങ്ങളുടെ കാര്യത്തില്‍ ഏറെ പഠിക്കാനുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കൂടിയായ ഗവസ്‌കര്‍ തുറന്ന് പറയുന്നു.

ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പ 4-1ന്       തോറ്റതിന്  പിന്നാലെയാണ് ഗവാസ്‌ക്കറുടെ വിമര്‍ശനം.
‘ദക്ഷിണാഫ്രിക്കയിലും ഇപ്പോള്‍ ഇംഗ്ലണ്ടിലും കോഹ്ലിയുടെ പോരായ്മകള്‍ കണ്ടു. വേണ്ട സമയത്തു ഫീല്‍ഡിങ്, ബോളിങ് മാറ്റങ്ങള്‍ വരുത്തിയിരുന്നെങ്കില്‍ മല്‍സരഫലത്തില്‍ ഏറെ മാറ്റം വന്നേനെ. ക്യാപ്റ്റനായിട്ടു രണ്ടു വര്‍ഷമല്ലേ ആയുള്ളു. അതിന്റെ പരിചയക്കുറവു കളിക്കളത്തില്‍ കാണാനുണ്ട്.” ഗാവസ്‌കര്‍ പറഞ്ഞു.
എന്നാല്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിദേശത്ത് ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ച ടീമാണോ ഇന്ത്യയുടേതെന്നു കോഹ്ലിയോടുള്ള പത്രപ്രവര്‍ത്തകരുടെ ചോദ്യം അനവസരത്തിലായിപ്പോയെന്നു ഗാവസ്‌കര്‍ കൂട്ടിചേര്‍ത്തു ”തോല്‍വിയുടെ നിരാശയിലാവും അദ്ദേഹം. ആ സമയത്ത് ഇത്തരം ഒരു ചോദ്യത്തിനു പ്രസക്തിയില്ല.’
നിലവില്‍ ഏഷ്യകപ്പാണ് ഇന്ത്യയ്ക്ക് മുന്നിലെ അടുത്ത വെല്ലുവിളി. വിരാട് കോഹ്ലി ഇല്ലാതെ രോഹിത്ത് ശര്‍മ്മയുടെ നായകത്വത്തിന് കീഴിലാണ് ഇന്ത്യ ഏഷ്യ കപ്പിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഹോങ്കോംഗ് ആണ് ഇന്ത്യയുടെ എതിരാളി.
Show More

Related Articles

Close
Close