വിഴിഞ്ഞം : വി.ജി.എഫ് തിരിച്ചു നല്‍കണമെന്ന് കേന്ദ്രം

download (5)

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി കേന്ദ്രം 817 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ട് (വി.ജി.എഫ്.)  നല്‍കാന്‍  തയാറായത്. ഈ പണമാണ് പലിശസഹിതം തിരിച്ചുനല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് വി.ജി.എഫ്. തുക അനുവദിക്കുന്നതും അത് തിരിച്ചടക്കണമെന്ന് ആവശ്യപ്പെടുന്നതും.

പദ്ധതിക്കായി സ്വകാര്യ പങ്കാളി മുടക്കുന്നതിന്റെ 40 ശതമാനം വരെ തുറമുഖ കമ്പനിക്ക് വി.ജി.എഫ്. ഇനത്തില്‍ കിട്ടുമെങ്കിലും ആദ്യഘട്ടത്തില്‍ 20 ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ബാക്കി 20 ശതമാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നാണ് വ്യവസ്ഥ. കേരളത്തിന് പതിനഞ്ച് വര്‍ഷത്തിന് ശേഷം ലഭിക്കുന്ന ലാഭം മുഴുവന്‍ ഇത്തരത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കേണ്ടി വരും. ഇത് പദ്ധതിക്ക് തിരിച്ചടിയാണ്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close