വിഎസ് വെള്ളിത്തിരയില്‍, ചിത്രം കാമ്പസ് ഡയറി

രാഷ്ട്രീയത്തില്‍ മാത്രമല്ല, സിനിമയിലും തന്റെ കഴിവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് മുതിര്‍ന്ന സിപിഐ(എം) നേതാവ് വിഎസ് അച്യുതാനന്ദന്‍. യുവാക്കളുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ചിത്രത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലെ അതികായന്‍ വിഎസ് അച്യുതാനന്ദന്‍ വെള്ളിത്തിരയിലേക്കെത്തുന്നത്. പുതുമുഖ സംവിധായകന്‍ ഒരുക്കുന്ന ‘കാമ്പസ് ഡയറി’ എന്ന ചിത്രത്തിലാണ് 93 കാരനായ വിഎസ് വേഷമിടുന്നത്. ആദ്യ ചിത്രത്തില്‍ വിഎസ് ആയിത്തന്നെയാണ് കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് എത്തുന്നത്.

ചിത്രത്തില്‍ പ്രധാന വേഷമാണ് വിഎസ് കൈകാര്യം ചെയ്യുന്നത്.കണ്ണൂരില്‍ വിവിധ ഭാഗങ്ങളിലായി നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജൂലൈ 9ന് വിഎസ് കൂത്തുപറമ്പിലെത്തുമെന്നാണ് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്. കുപ്പിവെള്ള കമ്പനിയിലേക്കു വെള്ളം കടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തുന്ന വിഎസ് അച്യുതാനന്ദനെയാണ് അദ്ദേഹം സിനിമയില്‍ അവതരിപ്പിക്കുക.

വിഎസിനു പുറമേ സുദേവ് നായര്‍, ജോയ് മാത്യു, ഗൗതമി നായര്‍, കോട്ടയം നസീര്‍, മാമുക്കോയ, തലൈവാസല്‍ വിജയ് തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Show More

Related Articles

Close
Close