വിഎസിനായി കന്റോണ്‍മെന്റ് ഹൗസ് മോടികൂട്ടാന്‍ ചെലവിട്ടതു 82.29 ലക്ഷം

വി.എസ്.അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരിക്കെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് മോടിപിടിപ്പിക്കാനായി ചെലവാക്കിയത് 82.29 ലക്ഷം രൂപ. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ രേഖാമൂലം വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഔദ്യോഗിക വസതിയില്‍ സാധന സാമഗ്രികള്‍ വാങ്ങാന്‍ 13.60 ലക്ഷം രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

ഐ.സി.ബാലകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായാണ് ചെലവു വെളിപ്പെടുത്തിയത്. വിഎസിന്റെ കാലത്ത് സിവില്‍ ജോലികള്‍ക്ക് 61.47 ലക്ഷം രൂപയും വൈദ്യുതി ജോലികള്‍ക്ക് 17.79 ലക്ഷം രൂപയും ചെലവാക്കി. ഫര്‍ണിച്ചര്‍ റിപ്പയറിങ്ങിനും പോളിഷിങ്ങിനും 1,62,736 രൂപയും കര്‍ട്ടന്‍ സെറ്റിങ് ഇനത്തില്‍ 1,39,806 രൂപയും ചെലവായി. ടെലിഫോണ്‍ ചാര്‍ജ് ഇനത്തില്‍ 8.14 ലക്ഷം രൂപയും ഓഫിസിലെ ടെലിഫോണിനു മാത്രം 4.92 ലക്ഷം രൂപയും ചെലവഴിച്ചു. അതിഥി സല്‍ക്കാരത്തിനായി 1.84 ലക്ഷം രൂപയും യാത്രാബത്ത ഇനത്തില്‍ ഏഴു ലക്ഷം രൂപയും ചെലവായി.

2006-11 കാലയളവില്‍ പ്രതിപക്ഷനേതാവായിരുന്ന ഉമ്മന്‍ചാണ്ടി താമസിച്ചപ്പോള്‍ കന്റോണ്‍മെന്റ് ഹൗസില്‍ അറ്റകുറ്റപ്പണികള്‍ക്കായി ചെലവഴിച്ചതു 5.67 ലക്ഷം രൂപ. ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ ഈ വീട്ടിലാണു താമസം.

Show More

Related Articles

Close
Close