ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ വിഎസിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന് തിരിച്ചടി. സുപ്രീംകോടതിയില്‍ വിഎസ് നല്‍കിയിരുന്ന ഹര്‍ജി തള്ളി. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിഎസ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി തള്ളിയ സുപ്രീംകോടതി വിഎസിന് ആവശ്യമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

വിഎസ് അച്യുതാനന്ദനായി സുപ്രീംകോടതിയില്‍ വാദിച്ച അഭിഭാഷകന്‍ ഏറെ ശ്രദ്ധേയമായ കാര്യങ്ങളാണ് ഇന്ന് കോടതിയില്‍ ഉന്നയിച്ചത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാനായി കൂട്ടുനിന്ന അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരനാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്നും അതിനാല്‍ മുന്‍പ് പറഞ്ഞ വാദങ്ങള്‍ ഏറെ പ്രസക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹര്‍ജി നല്‍കിയ വി.എസിനെ കോടതി വിമര്‍ശിക്കുകയും ചെയ്;തു. 20 വര്‍ഷമായ കേസില്‍ വീണ്ടും തര്‍ക്കം ഉന്നയിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ പകപോക്കലിനുള്ള വേദിയായി കോടതിയെ കാണരുതെന്നും ഡിവിഷന്‍ ബെഞ്ച് ശക്തമായ മുന്നറിയിപ്പ് നല്‍കി. വി.എസ് രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ പലതവണ അന്വേഷണം നടന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഈ വാദം അംഗീകരിച്ച സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു. അതേസമയം വിഎസ് അച്യുതാനന്ദന്‍ കേസിനെ രാഷ്ട്രീയമായി കാണുന്നുവെന്നാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ.കെ.കെ വേണുഗോപാല്‍ കോടതിയില്‍ അറിയിച്ചത്. രാഷ്ട്രീയ പകപോക്കലുകള്‍ക്ക് ഉപയോഗിക്കാനുള്ളതല്ല കോടതിയെന്നും വിലയിരുത്തി.

Show More

Related Articles

Close
Close