ഉമ്മൻചാണ്ടിക്കെതിരെ വി.എസ്

vs

സരിതയെ ശരിക്കുമറിഞ്ഞ നേതാവാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന വി.എസ് അച്യുതാനന്ദന്‍റെ പരാമർശം നിയമസഭയിൽ ബഹളത്തിലും സഭ നിർത്തിവെക്കലിലും കലാശിച്ചു. സോളാർ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും ആര്യാടന്‍ മുഹമ്മദും രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്‍റെ ചര്‍ച്ചാ വേളയിലാണ് വി.എസിന്‍റെ കടന്നാക്രമണമുണ്ടായത്. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

ക്ലിഫ് ഹൗസിന്‍റെ അടുക്കളയില്‍ വരെ കയറാന്‍ സരിതക്ക് അനുവാദമുണ്ടായിരുന്നുവെന്ന് വി.എസ് പറഞ്ഞു. മുഖ്യമന്ത്രിയും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത പ്രാര്‍ഥനാ യോഗത്തില്‍ പോലും സരിത പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഭാര്യയെ ശുശ്രൂഷിക്കാന്‍ സരിതക്ക് അനുവാദമുണ്ടായിരുന്നു. ഉമ്മൻചാണ്ടിക്കൊപ്പം പ്രതിപക്ഷനേതാവായി ഇരിക്കുന്നതിൽ ലജ്ജയുണ്ട്. ജനങ്ങളോടുള്ള ഉത്തരവാദിത്തം കൊണ്ടാണ് ഗതികേട് സഹിച്ച് സഭയിൽ ഇരിക്കുന്നത്. നുണകളിൽ ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. നാണക്കേട് എന്ന വാക്കിന്‍റെ അർഥമറിയില്ലെങ്കിൽ ശബ്ദതാരാവലി നോക്കണമെന്നും വി.എസ് പറഞ്ഞു. ഇതിന് ശേഷം മുഖ്യമന്ത്രിയുടെ മകനായ ചാണ്ടി ഉമ്മനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോൾ ഭരണപക്ഷം ബഹളമുണ്ടാക്കി പ്രസംഗം തടസപ്പെടുത്തി. പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close