‘നീതിക്കായുള്ള സമരത്തില്‍ ഒപ്പമുണ്ടാകും’; കന്യാസ്ത്രീകള്‍ക്ക് ശക്തമായ പിന്തുണയുമായി വി.എസ്

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ പിന്തുണ. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ ഫോണില്‍ വിളിച്ചാണ് വി.എസ് പിന്തുണ ആവര്‍ത്തിച്ചത്.

‘നീതിക്കായുള്ള സമരത്തില്‍ ഒപ്പമുണ്ടാകും. നേരിട്ട് വരാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഫോണില്‍ പിന്തുണ അറിയിക്കുന്നത്.’സമരപ്പന്തലില്‍ വായിക്കാന്‍ വി.എസ് സന്ദേശമയച്ചിട്ടുണ്ട്. നേരത്തെ കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങിയത് ഗൗരവമേറിയ വിഷയമാണെന്ന് വി.എസ് പറഞ്ഞിരുന്നു

അതേസമയം കന്യാസ്ത്രീകളുടെ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കവെ പിന്തുണയേറി വരികയാണ്. നടി മഞ്ജുവാര്യര്‍ സമരത്തിന് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. കെ. അജിത, സാറാ ജോസഫ് എന്നിവരും ഇന്ന് സമരപന്തലിലെത്തിയിരുന്നു.

Show More

Related Articles

Close
Close