പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ കോരിത്തരിച്ചു വെംബ്ലി

Wembley-1
വെംബ്ലി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ പ്രവാസി ഭാരതീയരുടെ മനം നിറച്ച ഉജ്ജ്വല പ്രസംഗമായിരുന്നു പ്രധാനമന്ത്രിയുടേത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനൊപ്പമാണ് പ്രധാനമന്ത്രി വേദിയിലെത്തിയത് . പ്രോട്ടോക്കോള്‍ മറികടന്നായിരുന്നു കാമറൂണിന്റെ വരവ്.

wembly 22

ഭാരതത്തിനും ബ്രിട്ടനും ഇത് ചരിത്ര നിമിഷമാണെന്നും, യു എൻ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം അനുവദിക്കണമെന്ന ഭാരതത്തിന്റെ ആവശ്യത്തിന് പൂർണ പിന്തുണ നൽകുമെന്നും അറിയിച്ച കാമറൂൺ മോഡിയുടെ ഭരണത്തില്‍ ഇന്ത്യയില്‍ നല്ല ദിനങ്ങൾ തീർച്ചയായും വന്നു കഴിഞ്ഞുവെന്നും പറഞ്ഞു.

അറുപതിനായിരത്തില്‍ അധികം ആളുകള്‍ ആയിരുന്നു തടിച്ചുകൂടിയത്. ഇത്രയും ആളുകളെ ഒരുമിച്ചു അഭിസംബോധന ചെയ്യുന്നത് ഇതു ആദ്യമാണെന്നും മോഡി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന വലിയ പദ്ധതികള്‍ക്ക് പൂരണ സഹകരണവും വാഗ്ദാനം ചെയ്തു. തീവ്രവാദം ആഗോള വിഷയം ആണെന്നും,ഇതിനെതിരെ ഒരുമിച്ചു പോരാടുമെന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നായിരുന്നു പ്രധാനമന്ത്രി ശ്രീ മോഡിയുടെ പ്രസംഗം. ഭാരതം വൈവിദ്ധ്യങ്ങളുടെ രാഷ്ട്രമാണെന്നും, വൈവിദ്ധ്യമാണ് ഭാരതത്തിന്റെ സവിശേഷതയും ശക്തിയും അഭിമാനവുമെന്നും പ്രധാനമന്ത്രി പറഞ്ഞു . രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടനിൽ നിന്ന് പോരാടിയ വീര സവർക്കർ ,ശ്യാം ജി കൃഷ്ണ വർമ്മ , മദൻ ലാൽ ധിംഗ്ര തുടങ്ങിയ വിപ്ലവകാരികളെ പ്രധാനമന്ത്രി പ്രസംഗത്തിൽ ഓര്‍മിച്ചു .
wem33

ടിവിയിൽ കാണുന്നതല്ല യഥാർത്ഥ ഭാരതമെന്ന് പറഞ്ഞ പ്രധാനമന്ത്രി വനവാസി സമൂഹങ്ങൾക്ക് ആരോഗ്യവും വിദ്യാഭ്യാസവും നൽകാൻ വേണ്ടി പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ രാജ്യമാണ് ഭാരതമെന്ന് ചൂണ്ടിക്കാട്ടി . അൻപതോളം വിദ്യാഭ്യാസ സംബന്ധിയായ ആപ്ലിക്കേഷനുകൾ രൂപീകരിച്ച് അത് വിദ്യാർത്ഥികൾക്ക് സമർപ്പിച്ച രാജസ്ഥാനിലെ ഇമ്രാൻഖാനേപ്പോലുള്ളവരുടെ രാജ്യമാണ് ഭാരതമെന്നും വ്യക്തമാക്കി . ഹരിയാനയിൽ സ്ത്രീപുരുഷാനുപാതം ഉയർത്താൻ ജനകീയ അവബോധം നൽകാൻ മകളോടൊപ്പം സെൽഫി പദ്ധതി ആരംഭിച്ച ഗ്രാമമുഖ്യന്മാരുടെ നാടാണ് ഭാരതമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

ലോകം ഏറ്റവും കൂടുതൽ ആശങ്കപ്പെടുന്ന ഭീകരവാദത്തിനും ആഗോളതാപനത്തിനും ഭാരതത്തിൽ പരിഹാരമുണ്ട് . മഹാത്മാ ഗാന്ധിയുടെ ദർശനങ്ങൾ പിന്തുടർന്നാൽ ലോകം ഭീകരവാദത്തിന്റെ പിടിയിൽ നിന്ന് മോചനം നേടും . സൂഫി പാരമ്പര്യം ഭീകരവാദത്തിനുള്ള മറുമരുന്നാണെന്ന് പറഞ്ഞ മോദി കബീറിന്റെയും റഹീമിന്റെയും നാടായ ഭാരതത്തിന് ഭീകരവാദത്തെ ചെറുത്ത് തോൽപ്പിക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.

ലണ്ടന്‍ – അഹമ്മദാബാദ് വിമാന സര്‍വീസ് ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുമെന്നും, പ്രവാസികളുടെ ഇമിഗ്രേഷന്‍ സംബന്ധിച്ചുള്ള പ്രയാസങ്ങള്‍ പൂര്‍ണമായും ദൂരീകരിച്ച്‌ മുമ്പോട്ട്‌ പോകാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നും കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close