ജുഹു ബീച്ചില്‍ നാലു ടണ്‍ ഭാരമുള്ള തിമിംഗലം കരയ്ക്കടിഞ്ഞു

419900-whale-mumbai

മുംബൈയിലെ ജുഹു ബീച്ചില്‍  നാലു ടണ്‍ ഭാരമുള്ള  ബ്രയിഡ്‌സ് ഇനത്തില്‍പ്പെട്ട തിമിംഗലം കരയ്ക്കടിഞ്ഞു. രണ്ട് മൂന്നു ദിവസം മുമ്പ് ചത്ത  തിമിംഗലം രാത്രി പത്തുമണിയൊടെയാണ് തീരത്തടിഞ്ഞത് എന്ന് അധികൃതര്‍ പറയുന്നു.പോലീസും വനവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ അഴുകിയിട്ടുണ്ട്. ഇത്രയും ഭാരമുള്ള തമിംഗലത്തെ സംസ്‌കരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍. വാസുദേവന്‍ പറഞ്ഞു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ക്രയിനുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

തിമിംഗലത്തെ സംസ്‌കരിക്കാനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതു കൈകാര്യം ചെയ്യാനുള്ള വിദഗ്ധരുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അവയവങ്ങള്‍ സൂക്ഷിച്ചുവയ്ക്കുന്നതിനായി മൃതദേഹം കീറിമുറിക്കാനും കഴിയാത്ത അവസ്ഥയാണെന്ന് വാസുദേവന്‍ പറഞ്ഞു. മഹാരാഷ്ട്ര തീരത്തടിഞ്ഞ ഏറ്റവും വലിയ തിമിംഗലമാണിത്. കരയ്ക്കടിഞ്ഞ തിമിംഗലത്തെ കാണാന്‍ തീരത്ത് വന്‍ ജനക്കൂട്ടം തന്നെ രൂപപ്പെട്ടിടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close