വിവാദ തീരുമാനം പിന്‍വലിയ്ക്കും

10710928_766485176746137_4460356241894098874_n ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരട് പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം പിന്‍വലിക്കുകയായിരുന്നു. വാട്‌സ്ആപ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവുന്ന തരത്തിലാണ് ഇലക്‌ട്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിനു കീഴിലുള്ള വിദഗ്ധ സമിതി ദേശീയ എന്‍ക്രിപ്ഷന്‍ പോളിസിയുടെ കരടു രൂപം തയാറാക്കിയത്.വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 90 ദിവസം വരെ സൂക്ഷിക്കണമെന്നും പോലീസോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കാണിക്കണമെന്നും നയത്തിലുണ്ടായിരുന്നു. എന്നാല്‍ കരട് പുറത്തിറങ്ങതോടെ പ്രതിഷേധം ശക്തമായതോടെയാണ് ഇത് പിന്‍വലിച്ചത്. സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളെയും എന്‍ക്രിപ്ഷന്‍ നയത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ഇലക്രേ്ടാണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close