പ്രണയ നായകനായി മമ്മൂട്ടി വൈറ്റ് 29ന്

വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ ഒരു മാസം റിലീസ് ചെയ്യുന്നു. കസബയ്ക്ക് പിന്നാലെ മമ്മൂട്ടി ചിത്രമായ വൈറ്റും ഈ മാസം തിയേറ്ററുകളിലെത്തുകയാണ്. ഈ മാസം 29ന് ചിത്രം തിയേറ്ററുകളിലെത്തും. ഉദയ് ആനന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബോളിവുഡ് നായിക ഹുമ ഖുറേഷിയാണ് നായിക.

കസബയില്‍ പോലീസുകാരനായി മിന്നിയ ശേഷം വൈറ്റില്‍ ബിസിനസ് കാരനായിട്ടാണ് മമ്മൂട്ടി വൈറ്റില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷന്‍ ലണ്ടനായിരുന്നു. ലണ്ടന്‍ പശ്ചാത്തലത്തില്‍ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്.

പ്രകാശ് റോയ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. റോഷ്നി മേനോന്‍ എന്ന കഥാപാത്രത്തെയാണ് ഹുമാ ഖുറേഷി അവതരിപ്പിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍, നന്ദിനി വില്‍സണ്‍, ഉദയ് ആനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജ്യോതി ദേശ്പാണ്ഡെയാണ് നിര്‍മ്മാണം.

Show More

Related Articles

Close
Close