ശബരിമലയിലെത്തുന്ന സ്ത്രീകള്‍ക്ക് വാവര് പള്ളിയിലും പ്രവേശിക്കാം, എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മഹല്ല് കമ്മിറ്റി

ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എരുമേലിയിലെ വാവരു പള്ളിയില്‍ പ്രവേശനം നല്‍കുമെന്ന് മഹല്ല് കമ്മിറ്റി. പള്ളിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് തടസമില്ലെന്നും സ്ത്രീകള്‍ക്കാവശ്യമായ എല്ലാ സൗകര്യവും ഒരുക്കുമെന്നും മഹല്ല് മുസ്ലീം ജമാ അത്ത് ഭാരവാരി പി.എച്ച് ഷാജഹാന്‍ വ്യക്തമാക്കി.

നേര്‍ച്ചക്കാഴ്ച അര്‍പ്പിച്ചു പോകുന്നതിനു ഒരിക്കലും ഒരു തടസവും ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല. വിധി വരുന്നതിന് മുമ്പ് തന്നെ സ്ത്രീകള്‍ വാവര് പള്ളിയിലേക്ക് വരാറുണ്ടായിരുന്നെന്നും അവര്‍ പള്ളിയെ വലം വയ്ക്കുകയും ചെയ്യുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അയ്യപ്പനും വാവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ സ്മരണികയായി നിലകൊള്ളുന്ന സ്ഥലമാണ് എരുമേലി. എരുമേലി പേട്ട ധര്‍മശാസ്ത്രാ ക്ഷേത്രത്തിന് അഭിമുഖമായാണ് നൈനാര്‍ പള്ളി (വാവരുപള്ളി) നിലകൊള്ളുന്നത്. അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ വാവരു സ്വാമിയെ വണങ്ങി തീര്‍ത്ഥാടനം നടത്തുന്നത് പതിവാണ്.

Show More

Related Articles

Close
Close