ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയുടെ പി.വി സിന്ധു സെമിഫൈനലില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു സെമി ഫൈനലില്‍. ജപ്പാന്റെ നൊസോമി ഒകുഹാരെയെയാണ് സിന്ധു തോല്‍പ്പിച്ചത്( 2117, 2119). നാലാം തവണയാണ് സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തുന്നത്. സെമിയില്‍ ജപ്പാന്‍ താരം യെമാഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.

നേരത്തെ തെക്കന്‍ കൊറിയയുടെ ഹ്യൂന്‍ ജി സുംഗിനെ പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. അതേസമയം ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് സൈന നേഹ്വാള്‍ പുറത്തായി. ഒളിംപിക് ചാമ്പ്യന്‍ സ്‌പെയിനിന്റെ കരോലിന മാരിനാണ് ക്വാര്‍ട്ടറില്‍ സൈനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 621, 1121.

തുടര്‍ച്ചയായി എട്ടുതവണ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ താരമെന്ന നിലയില്‍ റെക്കോര്‍ഡ് കുറിച്ചതിനു പിന്നാലെയാണ് സൈനയുടെ നിരാശപ്പെടുത്തുന്ന തോല്‍വി. 2015, 2017 വര്‍ഷങ്ങളില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള താരമാണ് സൈന.

Show More

Related Articles

Close
Close