ഇന്ത്യയുടെ സഹായം തേടി 26 രാജ്യങ്ങള്‍

yemen-evacuation
യുഎസ്, ഫ്രാന്‍സ്, ജര്‍മനി, ശ്രീലങ്ക, ബംഗ്ലദേശ് തുടങ്ങിയ 26 രാജ്യങ്ങളാണ് പൗരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് വിദേശകാര്യ വക്താവ് സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. ദശരാഷ്ട്ര സഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വ്യോമാക്രമണം ശക്തമായി തുടരുന്നതിനാല്‍ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ കുടുങ്ങിയ മറ്റു രാജ്യക്കാരെയും കൂടി രക്ഷിക്കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥന.

അതേസമയം, ആഭ്യന്തരയുദ്ധം രൂക്ഷമായിരിക്കുന്ന യെമനിലെ സനായില്‍ നിന്ന് 1052 ഇന്ത്യക്കാരെ കൂടി ഒഴിപ്പിച്ചു. തലസ്ഥാന നഗരമായ സനായില്‍ 574 പേരെ മൂന്നു എയര്‍ഇന്ത്യ വിമാനങ്ങള്‍ വഴിയും 479 പേരെ അല്‍ ഹുദൈദ തുറമുഖം വഴി നാവിക കപ്പലിലും രക്ഷപ്പെടുത്തി. ഇതുവരെ യെമന്‍ രക്ഷാദൗത്യമായ ഓപ്പറേഷന്‍ റാഹത്ത് വഴി 4000 ഇന്ത്യക്കാരില്‍ നിന്ന് ഇതുവരെ 3300 ഓളം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close