2.0 യുടെ ടീസര്‍ സെപ്റ്റംബര്‍ 13ന് ; ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമെത്തുന്നത് 10,000ല്‍ പരം സ്‌ക്രീനുകളില്‍

രജനിചിത്രം 2.0യുടെ ടീസര്‍ സെപ്റ്റംബര്‍ 13 ഗണേഷ് ചതുര്‍ത്ഥി ദിനത്തില്‍ പുറത്തുവിടും. നവംബര്‍ 29ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വളരെ മുമ്പ് തന്നെ റിലീസ് പ്രഖ്യാപിച്ചിരുന്ന ബ്രഹ്മാണ്ഡചിത്രത്തിന്റെ വിഫ്എക്‌സ് വര്‍ക്കുകള്‍ നീണ്ടു പോയത് കൊണ്ടാണ് കാലതാമസമുണ്ടായത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകള്‍ ഹോളിവുഡ് നിലവാരത്തിലാണ് അണിയിച്ചൊരുക്കുന്നത്. 10,000ല്‍ പരം സ്‌ക്രീനുകളിലായി തമിഴ്,ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. വിദേശ രാജ്യങ്ങളില്‍ പിന്നീടായിരിക്കും റിലീസ്.

മുഴുനീള 3ഡി ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തുന്നത്. കാലക്ക് ശേഷം വീണ്ടും ഒരു രജനികാന്ത് ചിത്രം ഈ വര്‍ഷം തന്നെ റിലീസിനായി ഒരുങ്ങുന്നു എന്ന ആവേശത്തിലാണ് ആരാധകര്‍. ശങ്കര്‍, ജയമോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളി താരങ്ങളായ കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എ. ആര്‍ റഹ് മാനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
നീരവ് ഷായാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വര്‍ക്കുകള്‍ ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സാബു സിറിലാണ് ആര്‍ട്ട് ഡയറക്ടര്‍. കേരളത്തിലെ വിതരണാവകാശത്തിനായി വന്‍ തുകയാണ് 2.0 യുടെ ടീം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

Show More

Related Articles

Close
Close