ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ യോഗ

narendra modi -yoga

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജൂൺ 21ന് രാജ്പഥിൽ നടക്കുന്ന യോഗ ചടങ്ങ് ഗിന്നസ് ബുക്കിൽ ഇടംപിടിക്കും.ച‌ടങ്ങിൽ ഗിന്നസ് ബുക്ക് പ്രതിനിധികളും ഏർണസ്റ്റ് ആൻഡ് യങ് ഓഡിറ്റർമാരും പങ്കെടുക്കും. 35 മിനിറ്റാണ് യോഗാസനങ്ങൾക്കുവേണ്ടി എടുക്കുക. മൂന്നു കാര്യങ്ങൾ ഗിന്നസ് ബുക്ക് അധികൃതർ പരിശോധിക്കണമെന്ന് ചടങ്ങിന്റെ നോഡൽ ഏജൻസിയായ ആയുഷ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഒരൊറ്റ വേദിയിൽ ഏറ്റവും കൂടുതൽ പേർ യോഗ ചെയ്യുന്നത്, വിവിധ രാജ്യങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പേർ ഒരേസമയത്ത് യോഗ ചെയ്യുന്നത്, ഇന്ത്യയിലുടനീളം ഏറ്റവുമധികം പേർ ഒരേസമയത്ത് യോഗ ചെയ്യുന്നത് എന്നിങ്ങനെയാണിവ. എന്നാൽ അവസാനത്തെ രണ്ടെണ്ണം നിർണയിക്കുക പ്രയാസമേറിയതിനാൽ ഗിന്നസ് ബുക്ക് അധികൃതർ അവ തള്ളിക്കളഞ്ഞതായാണ് സൂചന.

തലസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കു ഇപ്പോൾതന്നെ മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ പരിശീലനം നൽകിത്തുടങ്ങി. രാജ്പഥിൽ മോദിയുടെയും മറ്റു മന്ത്രിമാരുടെയുമൊപ്പം 45,000ൽ പരം ജനങ്ങളാണ് യോഗാസനങ്ങൾ ചെയ്യുക. ഇതിൽ സ്കൂൾ വിദ്യാർഥികൾ, അർധസൈനിക വിഭാഗം, എൻസിസി കേഡറ്റുകൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സ് നിബന്ധനയനുസരിച്ച് ഒരു ചടങ്ങിന് ഒരു പരിശീലകൻ വേണം. മൊറാർജി ദേശായി ദേശീയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെ ഇശ്വർ വി. ബസവറെഡ്ഡിയെയാണ് സർക്കാർ പരിശീലകനായി വയ്ക്കുന്നത്.190 രാജ്യങ്ങളിലെ യോഗ ചടങ്ങ് വിദേശകാര്യമന്ത്രാലയമാണ് ആസൂത്രണം ചെയ്യുന്നത്.ഐടി മന്ത്രാലയം രാജ്യത്തെ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർക്കും യോഗാ ചടങ്ങിന്റെ വിവരങ്ങൾ ഓൺലൈൻ ആയി അപ്‌ലോഡ് ചെയ്യാൻ ലോഗിൻ ഐഡിയും പാസ്‌വേർഡും നൽകിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close