യോഗേശ്വർ ദത്തിന് ഒളിമ്പിക്സിൽ സ്വർണമില്ല

2012 ലണ്ടൻ ഒളിമ്പിക്‌സ് ഗുസ്‌തിയിൽ ഇന്ത്യൻ താരം യോഗേശ്വർ ദത്തിന് ലഭിച്ച വെള്ളി മെഡൽ സ്വർണമായേക്കുമെന്ന പ്രതീക്ഷകൾ അവസാനിക്കുന്നു. മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ അസർബൈജാൻ താരം ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടിട്ടില്ലെന്ന് യുനൈറ്റഡ് വേൾഡ് റെസലിംഗ് സംഘടന സ്ഥിരീകരിച്ചതോടെയാണ് പ്രതീക്ഷകൾ അവസാനിച്ചത്. താരം ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതായുള്ള മാദ്ധ്യമ വാർത്തകൾ തെറ്റായിരുന്നുവെന്നും സംഘടന ട്വിറ്ററിലൂടെ അറിയിച്ചു.

2012 ലണ്ടൻ ഒളിമ്പിക്‌സ് ഗുസ്‌തിയിൽ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ അസർബൈജാൻ താരം അസ്ഗരോവ് മരുന്നടിച്ചതിനാൽ യോഗേശ്വറിന് സ്വർണമെഡൽ സാദ്ധ്യതയുള്ളതായി മാദ്ധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. നേരത്തെ ഇതേ ഇനത്തിൽ വെങ്കല മെഡൽ ജേതാവായിരുന്ന യോഗേശ്വറിന് വെള്ളിയായി ഉയർത്തിയിരുന്നു. റഷ്യയുടെ ബെസിക് കുദുകോവിനായിരുന്നു ആദ്യം വെള്ളി മെഡൽ. എന്നാൽ ഉത്തേജക മരുന്നു പരിശോധനയുടെ അന്തിമ ഫലം വന്നപ്പോൾ ബെസിക് അയോഗ്യനായി. ഇതോടെയാണ് യോഗേശ്വർ രണ്ടാമനായതും മെഡൽ വെള്ളിയായതും. എന്നാൽ കാറപകടത്തിൽ മരിച്ച ബെസിക് കുദുകോവിന്റെ വെള്ളി മെഡൽ സ്വീകരിക്കാൻ യോഗേശ്വർ തയ്യാറായിരുന്നില്ല. അത് കുദുകോവിന്റെ കുടുംബം സൂക്ഷിക്കട്ടേ എന്ന നിലപാടായിരുന്നു യേഗേശ്വറിന്.

Show More

Related Articles

Close
Close