ഇത് ഷോർട് ഫിലിമോ അതോ സിനിമയോ ? സസ്പെൻസ് നിലനിർത്തി മികച്ച ടീസറുമായി യൂദാസിന്റെ ലോഹ എത്തി !!

ദൃശ്യവിസ്മയവുമായി യൂദാസിന്റെ ളോഹയുടെ ടീസറെത്തി , സംവിധായകൻ അരുൺ ഗോപി ഫേസ്ബുക് പേജിലൂടെ ലോഞ്ച് ചെയ്തു!

ഷാജു ശ്രീധറിനെ നായകനാക്കി നവാഗതരായ ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേര്‍ന്ന് സംവിധാനം ചെയ്ത ത്രില്ലര്‍ ഷോട്ട് ഫിലിം ‘യൂദാസിന്റെ ളോഹ’യുടെ ടീസര്‍ റിലീസ് ചെയ്തു . ദിലീപ് നായകനായ രാമലീല , പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട്
എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുൺ ഗോപിയാണ് ഫേസ്ബുക്ക് പേജിലൂടെ ‘ടീസർ ‘ ലോഞ്ച് ചെയ്തത്.മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.മട്ടാഞ്ചേരിയിൽ തുടർച്ചയായ എട്ട് ദിവസങ്ങൾ കൊണ്ട് നടക്കുന്ന എട്ട് കൊലപാതകങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം ഒമ്പതാമത്തെ ദിവസം സി .ഐ ബിജു വര്ഗീസ് എന്ന സസ്പെന്ഷനിലായ പോലീസ് ഓഫീസർ കണ്ടെത്തുന്നതുന്നതാണ് കഥ. ‘ലോകചരിത്രത്തിൽ ഇതിനുമുൻപും ഇതുപോലൊരു രാത്രി ഉണ്ടായിരുന്നു’ എന്ന ടാഗ്‌ലൈനോട് കൂടി എത്തുന്ന ചിത്രം പറയുന്നത് ഒരു രാത്രിയിൽ നടക്കുന്ന സംഭവമാണ്. പൂർണമായും ഫോർട്ട് കൊച്ചി , മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളിലായി 22 മണിക്കൂർ കൊണ്ടാണ് ചിത്രീകരണം പൂർത്തീകരിച്ചത്.പ്രശസ്ത നടൻ ഷാജു ശ്രീധറാണ് ചിത്രത്തിൽ സി .ഐ ബിജു വര്ഗീസായി എത്തുന്നത്.”മലയാള സിനിമ ഒരിക്കൽ ഇതിന്റെ അണിയറപ്രവർത്തകർക്കായ് കാത്തിരിക്കും .സംശയമില്ല !!” എന്നായിരുന്നു അരുൺ ഗോപി പറഞ്ഞത് . ഈ ഷോർട് ഫിലിമിന്റെ ടീസർ കാണുന്ന പ്രേക്ഷകരും ഇതുതന്നെയാണ് പറയുന്നത് . ഷാജു ശ്രീധറിന്റെ കരിയറിലെ തന്നെ വ്യത്യസ്ത വേഷമാണ് യൂദാസിന്റെ ളോഹയിലെ പോലീസ് ഓഫീസറായ സി .ഐ ബിജു വര്ഗീസ് . സിനിമ മേഖലയിൽ നിന്നും മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് സംവിധായകർ പറയുന്നു.

കഥ, തിരക്കഥ, സംഭാഷണം നിര്‍വഹിച്ചിരിക്കുന്നത് ഉമേഷ് കൃഷ്ണനാണ്. ചിത്രീകരണം പുരോഗമിക്കുന്ന ഗോകുല്‍ സുരേഷ് നായകനായ ‘പപ്പു’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ഉമേഷ് കൃഷ്ണന്‍. ഷാജു ശ്രീധറിനെ കൂടാതെ രാകേഷ് ബാബു, ക്ലിന്റ് ബേബി ജേക്കബ്, ശ്രീകുമാര്‍, ശരത് കുമാര്‍, എന്നിവരും അഭിനയിച്ചിരിക്കുന്നു. സതീഷ് കുറുപ്പിന്റെ അസോസിയേറ്റ് ആയ നവീന്‍ ചെമ്പോടിയാണ് ഛായാഗ്രഹണം. എഡിറ്റിങ്   സുഹാസ് രാജേന്ദ്രന്‍ , സംഗീതം മിഥുന്‍ മുരളി .അസ്സോസിയേറ്റ് എഡിറ്റർ ടൈറ്റസ് ജോസഫ് ചിത്രത്തിലെ വെസ്റ്റേണ്‍ ഗാനത്തിന്റെ വരികളെഴിതിയിരിക്കുന്നതും ഉമേഷ് കൃഷ്ണനാണ്.     ആര്‍ട്ട് ബിജു മേനോന്‍ ,     എക്‌സിക്യൂട്ടീവ് പ്രെഡ്യൂസര്‍ പ്രദീഷ് ഊറ്റക്കുഴിയില്‍ , പ്രൊജക്റ്റ് ഡിസൈനർ ശരത് കുമാർ പ്രൊജക്ട് മാനേജേഴ്‌സ് അനന്ദന്‍ സി.വി, നിതിന്‍ മോഹന്‍ ,അസോസിയേറ്റ് ഡയറക്ടര്‍ സതീഷ് മോഹന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ മിഥുന്‍ എം. എസ്, രാജു , സ്റ്റില്‍ ക്ലിന്റ് ബേബി ജേക്കബ്.

 

Show More

Related Articles

Close
Close