എന്നും തുറക്കാന്‍ ശബരിമല, സി പി എം ഓഫീസല്ലെന്ന് യുവമോര്‍ച്ച

എന്നും തുറന്നു വക്കാന്‍ ശബരിമല സിപിഎം ഓഫീസി അല്ലെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ: പ്രകാശ്‌ ബാബു . മുക്കിനു മുക്കിനു തുറക്കാനും , തോന്നുമ്പോള്‍ തുറക്കാനും ഇതു പാര്‍ടി ആഫീസല്ല ,ഇതൊരു ക്ഷേത്രമാണ്. കാലങ്ങളായി തുടര്‍ന്ന് പോരുന്ന ആചാരങ്ങള്‍ അതേപടി തുടരുക തന്നെ വേണമെന്നാണ് വിശ്വാസികളുടെ നിലപാടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

പമ്പയില്‍ കൂടിയ അവലോകന യോഗത്തില്‍ മുഖ്യമന്ത്രിയും ,ദേവസ്വംബോര്‍ഡ് പ്രസിഡന്റുമായി തര്‍ക്കം ഉണ്ടായിരുന്നു. തന്റെ നിലപാടുകള്‍ തുറന്നു പറയുക വഴി പ്രയാര്‍ വിശ്വാസികള്‍ക്ക് വേണ്ടി നിലകൊണ്ടാതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്.

ദേവസ്വം മന്ത്രി ഉള്‍പ്പെടെ വിവധ പ്രസ്താവനകളുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് , തന്ത്രി ഉള്‍പ്പെടെ അഭിപ്രായപ്രകടനം നടത്തിയിരുന്നു.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ ഇടപെടട്ടെ എന്നാണ് പൊതു നിലപാട്. ആചാരപരമായും വിശ്വാസപരമായും ഏറെ പ്രത്യേകതകള്‍ ഉള്ള സ്ഥലമാണ് ശബരിമല.

എന്നും തുറക്കുക , ദര്‍ശനത്തിനു ഫീസ്‌ ഏര്‍പ്പെടുത്തുക, തുടങ്ങിയ നിലപാടുകള്‍ ഒരു കാരണവശാലും അനുവദിക്കില്ല എന്ന് യുവമോര്‍ച്ച പറഞ്ഞു. എപ്പോള്‍ തന്നെ ശബരിമലയില്‍ വഴിപാടുകള്‍ക്ക് ഇരട്ടിയിലധികം ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരുന്നു

Show More

Related Articles

Close
Close