വിറളി പൂണ്ടവര്‍ തെറ്റിദ്ധാരണ പരത്തുന്നു: യുവമോര്‍ച്ച

അട്ടപ്പാടിയിലെ വനവാസികള്‍ക്കിടയില്‍ അരിയും , ധാന്യങ്ങളും വിതരണം ചെയ്തു യുവമോര്‍ച്ച. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നെത്തിച്ച ഉല്‍പ്പന്നങ്ങള്‍ ആണ് വിതരണം ചെയ്തത്. ബി ജെ പി സംസ്ഥാന ജനറല്‍സെക്രട്ടറി എം ടി രമേശ്‌,യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ: പ്രകാശ് ബാബു എന്നിവര്‍ കൊല്ലപ്പെട്ട മധുവിന്‍റെ വീട്ടിലെത്തി മധുവിന്‍റെ അമ്മക്ക് നല്‍കിയാണ്‌ തുടക്കം കുറിച്ചത്.എന്നാല്‍ ഇതിനോടൊപ്പം വിവാദങ്ങള്‍ക്കും തുടക്കമായി.

യുവമോര്‍ച്ചയുടെ അരിവിതരണം പാളിയെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയെ യുവമോര്‍ച്ച തള്ളി. അട്ടപ്പാടി പോലെയൊരു സ്ഥലത്ത് യഥാര്‍ത്ഥത്തില്‍ ഭരണകൂട ചൂഷണമാണ്  നടക്കുന്നത്. 1850 വീടുകളിലായി 2500 ചാക്ക് അരിയും, ധാന്യങ്ങളുമാണ് നല്‍കിയെന്നു  മാത്രമല്ല മധുവിന്‍റെ അമ്മയും സഹോദരിയും സര്‍ക്കാരിനെതിരെയുള്ള അവരുടെ ആരോപണങ്ങള്‍ എന്നിപ്പറഞ്ഞ ശേഷമാണ് തങ്ങളില്‍ നിന്നും 5 ചാക്ക് അരി ഏറ്റുവാങ്ങിയതെന്നും യുവമോര്‍ച്ച അറിയിച്ചു.

ഓരോ വീട് കയറുമ്പോഴും ഇക്കാലമത്രയും തങ്ങള്‍ക്ക് കിട്ടിയ സര്‍ക്കാരിന്റെ അവഗണന അവര്‍ പറയുന്നു. മധു വിന്റെ കൊലയാളികള്‍ മാത്രമല്ല ,ഞങ്ങളുടെ അവകാശങ്ങളില്‍ കൈയ്യിട്ടുവാരിയവരും കേസില്‍ പ്രതികള്‍ ആണെന്ന് വനവാസികള്‍ക്കിടയില്‍ നിന്ന് പ്രതികരണം ഉണ്ടായി. ഇതെല്ലാം കണ്ടും കെട്ടും വിറളി പിടിച്ചവരാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ . 1850 വീടുകളില്‍ ഏതെങ്കിലും ഒരു വീട്ടില്‍ നിന്ന് അരി വേണ്ട എന്ന് പറഞ്ഞുവെന്ന തെളിവുകാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിക്കുന്നു. യുവമോര്‍ച്ച പ്രസ്താവനയില്‍ ആരോപിച്ചു.

വനവാസികള്‍ക്കായി കോടികള്‍ അനുവദിച്ചു കിട്ടിയിട്ടും, അവരിലെക്കെത്താതെ ആ തുകകള്‍ കൈക്കലാക്കിയവരാണ് കേരളം മാറി മാറി ഭരിച്ചുകൊണ്ടിരിക്കുന്നത്. ചില  ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തുന്ന വ്യാജപ്രചരണങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും, അടുത്ത ഏപ്രില്‍- സെപ്തംബര്‍ മാസങ്ങളില്‍ ഈ ഊരുകളില്‍ വീണ്ടുമെത്തുമെന്നും ചൂണ്ടിക്കാണിച്ചു.

പ്രാദേശിക തലത്തില്‍ ബി ജെ പി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ,അട്ടപ്പാടിയില്‍ നടന്ന അരി വിതരണം ബഹിഷ്ക്കരിച്ചു എന്നാ വാര്‍ത്ത വസ്തുതകള്‍ പരിശോധിക്കാതെ ഉള്ളതാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്തെ മുഴുവന്‍ പ്രവര്‍ത്തകരും ഒരു മനസ്സോടെ കൂടെ നിന്ന്, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ക്ക് സര്‍വ പിന്തുണയും നല്‍കി എന്നതാണ് സത്യമെന്നും യുവമോര്‍ച്ച അറിയിച്ചു.

Show More

Related Articles

Close
Close