താന്‍ സമാധാനത്തിന്റെ സന്ദേശവാഹകനെന്ന് സാക്കിര്‍ നായിക്

താന്‍ സമാധാനത്തിന്റെ സന്ദേശവാഹകനെന്ന് മതപണ്ഡിതന്‍ സാക്കിര്‍ നായിക്. എല്ലാ ഭീകരാക്രമണങ്ങളെയും അപലപിക്കുന്നുവെന്നും സാക്കിര്‍ നായിക്ക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൗദി അറേബ്യയില്‍ നിന്ന് സ്‌കൈപ്പ് വഴിയാണ് സാക്കിര്‍ നായിക് മാധ്യമങ്ങളെ കണ്ടത്.

ധാക്ക ആക്രമണത്തില്‍ പങ്കെടുത്തവരുമായി തനിക്ക് ബന്ധമില്ല. തനിക്കെതിരെ നിലവില്‍ ഒരു അന്വേഷണവും നടക്കുന്നില്ല. എന്നാല്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സാക്കിര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കുള്ള ജനപ്രീതി ദുരുപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. നിഷ്‌കളങ്കരായ മുസ്ലീങ്ങളെ വഴിതെറ്റിക്കുന്നവരെ ശിക്ഷിക്കണമെന്നും സാക്കിര്‍ നായിക് പറഞ്ഞു.

എന്റെ പ്രഭാഷണങ്ങള്‍ സമാധാനത്തിന് വേണ്ടിയുള്ളതാണ്. ഇസ്ലാം മതം കൊലപാതകങ്ങളെ പിന്തുണക്കുന്നില്ല. ചാവേറാക്രമണങ്ങള്‍ ഇസ്ലാമിന് വിരുദ്ധമാണ്. എന്നാല്‍ യുദ്ധകാലത്ത് ചാവേറാക്രമണങ്ങളാകാം. എന്റെ പ്രസംഗങ്ങളുടെ ഉള്ളടക്കങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു, സാക്കിര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നെങ്കിലും വേദി അനുവദിക്കാത്തതിനാല്‍ റദ്ദാക്കിയിരുന്നു.വിവിധ അന്വേഷണ ഏജന്‍സികള്‍ വാര്‍ത്താസമ്മേളനം നിരീക്ഷിക്കും. നായിക്കിന്റെ പ്രസംഗങ്ങളും സാമ്പത്തിക സ്രോതസുകളും ദേശീയ അന്വേഷണസംഘവും മുംബൈ പൊലീസും പരിശോധിച്ചുവരികയാണ്.

Show More

Related Articles

Close
Close